‘സരള ഠക്രാല്‍’ ഇന്ത്യയിലെ ആദ്യ വൈമാനിക

സരള ഠക്രാല്‍ സുവര്‍ണ്ണ ലിപിയാലാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആപേര് എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. പറക്കുക എന്നത് അത്ഭുതമായ കാലത്താണ് തന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ അവര്‍ പൈലറ്റാകുന്നത്


രാജ്യത്ത് വിമാനം പറത്താന്‍ ലൈസന്‍സ് നേടിയ ആദ്യ വനിത. 1936 -ല്‍ വിമാനം പറത്താന്‍ അവര്‍ ഏവിയേഷൻ പൈലറ്റ് ലൈസൻസ് നേടി. ജിപ്സി മോത്ത് വിമാനം പറപ്പിക്കാന്‍ അവര്‍ അന്ന് ഇറങ്ങിയപ്പോള്‍ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ന്നു. പരമ്പരഗത വേഷമായ സാരി ഉടുത്താണ് അവര്‍ വിമാനം പറത്തിയത്.


ലാഹോര്‍ ഫ്ലൈയിംഗ് ക്ലബ്ബിന്‍റെ വിമാനത്തില്‍ ആകാശത്ത് 1000 മണിക്കൂര്‍ തികച്ചപ്പോള്‍ സരള ഠക്രാല്‍ എന്ന പേര് ഭാരതചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടു. 1914 ല്‍ ആണ് സരള ഠക്രാല്‍ ജനിക്കുന്നത്. . പി.ഡി ശര്‍മ്മയാണ് സരള ഠക്രാലിന്‍റെ ഭര്‍ത്താവ്. ശര്‍മ്മയാണ് നീലകാശം നോക്കി പറക്കാന്‍ ധൈര്യം അവര്‍ക്ക് നല്‍കിയത്.ശര്‍മ്മയുടെ കുടുംബത്തില്‍ 9 വൈമാനികര്‍ ഉണ്ടായിരുന്നു. ആ അനുഭവസമ്പത്താണ് ശര്‍മ്മയെ ഭാര്യയെ പൈലറ്റാക്കാന്‍ പ്രേരിപ്പിച്ചത് . എന്നാല്‍ വിധി വില്ലനായി സരളഠക്രാലിന്‍റെ ജീവതത്തില്‍ വന്നു. 1939 ല്‍ നടന്ന വിമാന അപകടത്തില്‍ ശര്‍മ്മ മരിച്ചു. അതോടെ അവര്‍ 41ാം വയസ്സില്‍ വിധവയായി.


ഇതൊന്നും സരള ഠക്രാലിന്‍റെ ഇച്ഛാശക്തിയെ തളര്‍ത്തുവാന്‍ സാധിച്ചില്ല. 1000 മണിക്കൂര്‍ തനിച്ച് പറന്നതോടെ കൊമേഴ്സ്യല്‍ വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിച്ചു സരള ഠക്രാലിന്. എന്നാല്‍ ആസമയത്ത് രണ്ടാംലോക മഹായുദ്ധം നടക്കുന്നതിനാല്‍ പരിശീലനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു അവര്‍ക്ക്. ലാഹോറിലേക്ക് തിരികെ വന്ന സരള മയോ സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചേര്‍ന്നു. ഇന്ത്യ-പാക് വിഭജനത്തിന്ശേഷം അവര്‍ രണ്ടുമക്കളുമായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി. ആര്യസമാജില്‍ അംഗമായിരുന്ന അവര്‍ പി.പി ഠക്രാലിനെ പുനര്‍വിവാഹം ചെയതു. പിന്നീടവരുടെ ശ്രദ്ധ ഡിസൈനിംഗ് രംഗത്തേക്ക് തിരിഞ്ഞു. 2008 മാര്‍ച്ച് 15 ന് അവര്‍ ലോകത്ത് നിന്നും വിടവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *