അമ്മ വീട്
തിരയും തീരവും തേടുമോ എന്നെയും ….
കളിയും ചിരിയും വിടരുമോ എന്നിടം
നിറവും നൈർമല്യവുമേറെയാണെന്നിടം
ഹൃദ്യമാം പ്രിയജനമേവരുമവിടല്ലോ
പിച്ചവെച്ചൊരാ അങ്കണ തട്ടുകളും
വെള്ളം കോരുന്ന കുഞ്ഞി കിണറും
തിരിതെളിക്കുന്ന സർപ്പകാവുകളുമെല്ലാ
മകന്നു പോയി ദൂരെ ദൂരെ …….
തളിരായ് തണലിൽ കളിച്ച നാളുകളും ..
വയലിൽ കാറ്റാടിയേന്തിയോടിയതും ……
കുളത്തിൽ മീനെ പിടിച്ചു രസിച്ചതും
നീന്താൻ കൊതിച്ചു കുളത്തിൽ പതിഞ്ഞതും …
കണ്ണാരം പൊത്തി കളിച്ചു തകർത്തതും
ജാതി മരക്കൊമ്പിൽ ചാടിക്കയറ്റവും ….
മഴയത്തു കൊഴിയുന്ന മാമ്പഴപെറുക്കലും
വെയിലത്തു നീറ്റുന്ന ചൊറിയൻ പുഴുക്കളും
കാറ്റത്തിലുയരുന്ന അപ്പൂപ്പൻ താടിയും
രാവിൽ വിരിയുന്ന മുല്ലപ്പൂ കൂട്ടവും
നാവിൽ കൊതിയൂറുന്ന നാട്ടിൽ രുചികളും
ഗന്ധർവ മണമുളള പാലപ്പൂ തോട്ടവും
വർണ്ണാഭമായ കടലാസു പൂക്കളും
വർണ്ണാ തീതമായ മൊസാണ്ട പൂക്കളും
തിങ്ങി വളർന്ന ദർഭമുനകളും
മാനോളം നിൽക്കുന്ന പുളിമരകൊമ്പുകളും മാനത്തു പെയ്യുന്ന കാർമേഘ കൂട്ടവും
കാലത്തു കേൾക്കുന്ന നാമ ജപങ്ങളും
കൈകുമ്പിലൂറുന്ന സംഭാര തുള്ളിയും : …….
നാട്ടിൻപുറത്തിന്റെ നന്മ മരങ്ങളു….
മെല്ലാമെല്ലാമെങ്ങോ അന്യമായിടുന്നു ….
തിരികെ വരുമൊരു കുന്നോളമാശയിൽ
നുകരുവാനെൻ മോഹമൊരു വട്ടമെങ്കിലും
ആശ അപ്പച്ചന്