ഇലപ്പുട്ട്

റെസിപി: അശ്വതി രൂപേഷ്


ചേരുവകള്‍


അരിപ്പൊടി ഒരു കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് ഒരുകപ്പ്
വാഴയില, ഈര്‍ക്കില്‍

തയ്യാറാക്കുന്ന വിധം


അരിപ്പൊടിയില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നനച്ചെടുക്കുക. (തലേ ദിവസം അരിപ്പൊടി നനച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പ്മാറിയതിന് ശേഷം പുട്ട് ഉണ്ടാക്കിയാല്‍ പുട്ട് സോഫ്റ്റ് ആയിരിക്കും) വാഴയില അല്പം വീതിയിലും നീളത്തിലും മുറിച്ചെടുത്തു ഈർക്കിൽ കുത്തിയോജിപ്പിക്കുക.

ഇഡ്ഡലിപാത്രത്തില്‍ വെള്ളം വച്ച് ചൂടാകുമ്പോള്‍ തട്ട് വെച്ച് ഓരോ ഇലയും നേരെ കുത്തിവയ്ക്കുക. ആദ്യം പീര പിന്നീട് പൊടിനിറച്ച് ആവശ്യത്തിന് തേങ്ങയും ഇട്ട് ഇലനിറയ്ക്കുക. ഇങ്ങനെ ഓരോനിരനിരയായി വാഴയിലവെച്ച് പുട്ട് ആവികയറ്റിവേവിച്ചെടുക്കുക. നല്ലവാഴയിലമണമുള്ള ഇലപ്പുട്ട് ഇങ്ങനെ റെഡിയാക്കിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *