കായ്പോള
റെസിപി :സുഹറ അനസ്
നന്നായിപഴുത്ത ഏത്തപ്പഴം രണ്ടെണ്ണം
മുട്ട ആറ്
ഏലയ്ക്ക പൊടിച്ചത് ഒരു നുള്ള്
പഞ്ചസാര 2 ടീസ്പൂണ്‍
പാല്‍പ്പൊടി 2 ടീസ്പൂണ്‍
നെയ്യ് ആവശ്യത്തിന്
അണ്ടിപരിപ്പ്,ഉണക്കമുന്തിരി 10 എണ്ണം വീതം
തയ്യാറാക്കുന്ന വിധം
ഒരുപാനില്‍ നെയ്യൊഴിച്ച് ചെറുതായി നുറുക്കിയെഴുത്ത ഏത്തപ്പഴം വഴറ്റിയെഴുക്കുക. മുട്ടയും ഏലയ്ക്കപൊടിച്ചതും പഞ്ചസാരയും പാല്‍പ്പൊടിയും മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം പഴം വഴറ്റിയപാനിലേക്ക് ഒഴിച്ച്കൊടുത്ത് നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് അടച്ച് വെച്ച് കുറഞ്ഞതീയില്‍ വേവിച്ചെടുക്കുക. അണ്ടിപരിപ്പ്,മുന്തിരി എന്നിവ കായ്പോളയുടെ മുകളിലിട്ട് അലങ്കരിച്ച് കൊടുക്കുക. ഇതാനമ്മുടെ സ്വാദിഷ്ടമായ കായപോള തയ്യാറായി. വൈകീട്ടത്തെ നോമ്പുതുറ വിഭവമായി കായ്പോള നിങ്ങള്‍ക്ക് ഉപയോഗിക്കാം.