കുടുംബവും വ്യക്തിത്വവികസനവും
കുടുംബമാണ് വ്യക്തിത്വവികസനത്തിന്‍റെ ആദ്യ അടിത്തറ. അക്ഷരങ്ങള്‍ വാക്കുകളായി കൂട്ടിച്ചൊല്ലുന്ന പ്രായത്തില്‍ തന്നെ ഒരാളില്‍ വ്യക്തി വികസനം ആരംഭിക്കുകയായി. അതിനാല്‍ അടിത്തറയാകുന്ന കുടുംബം കെട്ടുറപ്പുള്ളതാകണം. കൂട്ടുകുടുംബ സമ്പ്രദായത്തില്‍ നിന്നും മൂല്യചോഷണത്തിന്‍റെ ന്യൂക്ലിയര്‍ ഫാമിലിയിലേക്കെത്തിക്കപ്പെട്ടപ്പോള്‍ നാമറിയാതെ നശിച്ചത് നമ്മിലെ സംസ്കാരമാണ്. പങ്കുവെയ്ക്കലിന്‍റെ നډയും, അഡ്ജസ്റ്റ്മെന്‍റിന്‍റെ സന്തോഷവും നമ്മള്‍ പണ്ട്കാലത്ത് അനുഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. എന്നാല്‍ ഇന്ന് പങ്കുവെക്കലും, സൗഹൃദവുമെല്ലാം സ്റ്റാറ്റസിന് കോട്ടം തട്ടുന്നതിനാല്‍ ആരേയും കാണാതിരിക്കാന്‍ നാം പഠിച്ചു. അതുകൊണ്ടുതന്നെ പുതിയ തലമുറ ആദ്യം പഠിക്കുന്നതും ഇത്തരം ചിന്താഗതികള്‍ തന്നെ.
അച്ഛനമ്മമാര്‍ ആയിരിക്കും എപ്പോഴും മക്കള്‍ക്ക് മാതൃക. അതിന്‍ തിരുത്തലും, കുറിക്കലും ആദ്യം നടത്തുക അമ്മയും അച്ഛനുമായിരിക്കും. ‘കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല ‘ എന്ന് പറയുന്നതുപോലെ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ആ ആദ്യപാഠം ഗുണപാഠമായിരിക്കും അവരില്‍ വേരുറയ്ക്കുന്ന സത്യം. കുഞ്ഞുങ്ങള്‍ വിശാലമായ ലോകത്തിന്‍റെ പുറംവാതില്‍ കാഴ്ചകള്‍ കാണുന്നത് നമ്മിലൂടെയായിരിക്കും. അതിനാല്‍ തെറ്റിദ്ധാരണ നല്‍കാതെ കൃത്യമായി അവര്‍ക്ക് നാം അറിവ് പകര്‍ന്ന് നല്‍കുക. തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുക…..
15 വയസ്സ് മുതല്‍ മക്കളെ നമ്മള്‍ ബഹുമാനത്തോടെ ഒപ്പം സ്നേഹത്തോടെ സമീപിക്കുക.. അവര്‍ക്ക് സപ്പോര്‍ട്ടായി, തണലായി മാറണം. കൗമാരപ്രശ്നങ്ങളില്‍ മനസ് നോവാതെ നല്ല വ്യക്തിത്വമുള്ളവരായി വളരാന്‍ നാം അവര്‍ക്കൊപ്പം വേണം. കൂട്ടുകെട്ടും, ദുശ്ശീലവും കീഴ്പ്പെടുത്തുന്ന ഈ പ്രായത്തില്‍ അച്ഛനമ്മമാര്‍ സ്നേഹത്താല്‍ അവരെ കീഴ്പ്പെടുത്തുക.
നാളെയുടെ വാഗ്ദാനമാണ് ഇന്നത്തെ തലമുറ. നല്ലൊരു പൗരډാരായി അവരെ വാര്‍ത്തെടുക്കാന്‍, ഭാവിയുടെ വാഗ്ദാനമാകാന്‍ നമ്മുടെ മക്കള്‍ക്ക് കഴിയുമാറാകട്ടെ……