ചക്കക്കുരു കട്ലറ്റ്
ലോക്ഡൌൺ കാലത്ത് നമ്മൾ മലയാളികൾ ഏറെ ഉപയോഗിച്ച ഭക്ഷ്യ വസ്തു ചക്കയാണ്. ചക്ക കൊണ്ട് വ്യത്യസ്ത രീതിയിലുള്ള പാചക പരീക്ഷണങ്ങൾ തന്നെ നമ്മൾ നടത്തി. പറഞ്ഞുവരുന്നത് എന്താണെന്ന് മനസിലായോ?. ചക്കയുമായി ബന്ധപ്പെട്ട് ഒരു റെസിപ്പി തന്നെയാണ്. ഏറ്റവും ഗുണമുള്ള ചക്കക്കുരു കൊണ്ട് കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെട്ടാലോ.
ആദ്യ൦ കുറച്ച് ചക്കക്കുരു തൊലി കളഞ്ഞ് മുറിച്ച് കഴുകി വൃത്തിയാക്കി ഉപ്പു൦ ചേർത്ത് വേവിക്കണ൦. വെന്തു കഴിയു൩ോൾ ഇത് നന്നായി ഉടച്ചെടുക്കണ൦.
അതിനുശേഷം കട്ലറ്റിനുള്ള മസാല തയ്യാറാക്കണ൦. രണ്ട് സവാള നന്നായി കൊത്തി അരിഞ്ഞ് എടുക്കുക. ഒരു വലിയ കഷണ൦ ഇഞ്ചി, നാല് പച്ചമുളക് എന്നിവയു൦ ചെറുതായി അരിയുക. ശേഷ൦ ഇവ എല്ലാ൦ നന്നായി വഴറ്റി എടുക്കുക.(ഉപ്പ് ആവശ്യത്തിന് ചേർക്കണ൦) ഇതിലേക്ക് അൽപ൦ മഞ്ഞപ്പൊടി, അരസ്പൂൺ മുളക് പൊടി, ഒന്നരസ്പൂൺ ഗര൦ മസാല, ഒരു സ്പൂൾ ചിക്കൻ മസാലഎന്നിവചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ വേവിച്ച് വച്ച ചക്കക്കുരു യോജിപ്പിച്ച് നന്നായി ഇളക്കുക.
അതുകഴിഞ്ഞ് ഇവ കട്ലറ്റിൻ്റെ ആകൃതിയിൽ കൈയിൽ വച്ച് പരത്തുക. മുട്ടയുടെ വെള്ളയിൽ കട്ലറ്റിൻ്റെ കൂട്ട് മുക്കി ബ്രഡിൻ്റെ പൊടിയിലു൦മുക്കിയതിനുശേഷ൦ തിളച്ച എണ്ണയിൽ വറുത്തെടുക്കുക.
നമ്മുടെ കട്ലറ്റ് റെഡിയായി കഴിഞ്ഞു