ചെമ്മീന്‍ അച്ചാര്‍
1. ചെമ്മീന്‍- 2 കപ്പ്
2. പച്ചമുളക്- 5 എണ്ണം
3. മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
4. മുളക്പൊടി- 3 ടീസ്പൂണ്‍
5. ഇഞ്ചി- 1 കഷ്ണം
6. കടുക്- 1/4 ‘ടീസ്പൂണ്‍
7. വിനാഗിരി- 1/2 കപ്പ്
8. കറിവേപ്പില- 2 തണ്ട്
9. വെളുത്തുള്ളി- 10 അല്ലി
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍, മുളക് പൊടി, ഉപ്പ്, മഞ്ഞള്‍പൊടി, ഇവ പുരട്ടി കുറച്ച് സമയം വയ്ക്കുക. ശേഷം എണ്ണയില്‍ വറുത്ത് കോരുക. ബാക്കി എണ്ണയില്‍ വേപ്പിലയും കടുകും മൂപ്പിച്ച് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റി വിനാഗിരി ചേര്‍ത്ത് തണുക്കുമ്പോള്‍ ഉപയോഗിക്കുക.