ടിഷ്യുവില്‍ അസ്സലൊരുമുല്ലമാല
നാളെ വിഷു. കോറൈന്‍റീന്‍ കാലഘട്ടമായതുകൊണ്ടുതന്നെ ഉള്ളതുകൊണ്ട് ഓണംപോലെ എന്ന അവസ്ഥയിലാണ് എല്ലാവരും.
കണി ഒരുക്കുവാനും സദ്യതയ്യാറാക്കുവാനും വീട്ടിലെ പച്ചക്കറികള്‍ തന്നെ ശരണം. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്കും പട്ടണവാസികള്‍ക്കും പൂവിന്‍റെ ദൌര്‍ല്ലഭ്യം കണി ഒരുക്കുന്നതിനെ ബാധിക്കും.കണ്ണന് മാല ഇല്ലാതിന്‍റെ വിഷമത്തിലാണോ നിങ്ങള്‍. വിഷമിക്കേണ്ട ടിഷ്യുപേപ്പര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ഒരുമാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് പഠിക്കാം
മാല തയ്യാറാക്കാന്‍ നമുക്ക് വേണ്ടത് കിച്ചണ്‍ ടിഷ്യുവാണ്.ടിഷ്യു നാലായി മടക്കിയതിനുശേഷം ഒന്നുംകൂടെ മടക്കി കട്ട് ചെയ്യുക. അപ്പോള്‍ കിട്ടുന്ന ചെറിയ സ്ക്വയര്‍ പീസസ് കോണോട് കോണ്‍ചേര്‍ത്ത് അറ്റത്തേക്ക് ചുരുട്ടുവെയ്ക്കുക. പൂവിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി പൂവ് വേണ്ടത്തവര്‍ക്ക് മൊട്ടും തയ്യാറാക്കിയെടുക്കാം അതിന് വേണ്ടത് ടിഷ്യു പേപ്പറും തെര്‍മോകോള്‍ ബോള്‍സുംമാണ്.
മുറിച്ചുവെച്ചിരിക്കുന്ന ടിഷ്യുപേപ്പര്‍ മധ്യത്തിലായി മടക്കി അതിനുള്ളില്‍ തെര്‍മോകോള്‍ ബോള്‍ വച്ചതിനുശേഷം നാലുവശവും ഒരുപോലെയാക്കിയിട്ട് അറ്റം ചുരുട്ടിയെടുക്കുക. ഒരുമാലകെട്ടുന്നതിനു ആവശ്യമുള്ള മൊട്ട് ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുക.
മൊട്ടിന്‍റെ അഗ്രഭാഗത്ത് ഗ്രീന്‍ കളര്‍ വേണമെന്നുള്ളവര്‍ ഫാബ്രിക്ക് പെയ്ന്‍റ് ഉപയോഗിച്ച് കളര്‍കൊടുക്കാവുന്നതാണ്. കൈ കൊണ്ട് കളര്‍കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൊട്ടിന് നാച്ചുറല്‍ ലുക്ക് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. നൂലുകൊണ്ടോ കൊണ്ടോ സൂചിയില്‍ നൂലുകോര്‍ത്തോ മുല്ലമാല തയ്യാറാക്കിയെടുക്കാം..