ടെസ്സല്‍സില്‍ ഇയര്‍റിംഗ്
ട്രന്‍റിംഗ് വസ്ത്രങ്ങള്‍ വാങ്ങികൂട്ടുമെങ്കിലും അതിന് അനുയോജ്യമായ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ നമ്മള്‍ മറക്കാറുണ്ട്. തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായ ജുവല്ലറി കൂടി അണിഞ്ഞാല്‍ നിങ്ങളുടെ ഭംഗി പത്തരമാറ്റ് വര്‍ദ്ധിക്കുമെന്ന് സംശയമില്ല.
ടെസ്സല്‍സില്‍ അത്യുഗ്രന്‍ ട്രന്‍റിംഗ് ഇയര്‍റിംഗ് എങ്ങനെ നിര്‍മ്മിക്കാം എന്ന് നമുക്ക് നോക്കാം.
സില്‍ക്ക് ത്രെഡ് അല്ലെങ്കില്‍ എംബ്രോഡറി ത്രെഡ് കൊണ്ടോ നമുക്ക് കമ്മല്‍ നിര്‍മ്മിക്കാവുന്നതാണ്. നിങ്ങളുടെ കൈവശമുള്ള ത്രെഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്ന ടെസ്സല്‍സ് റിംഗുകളിലേക്ക് കോര്‍ത്ത് ഉപയോഗിക്കാം.
ഇഷ്ടമുള്ള ആകൃതിയില്‍ കമ്മല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പിക്ക് രൂപമാറ്റം വരുത്തിയതിന് ശേഷം ടെസ്സല്‍സ് അതില്‍ ഭംഗിയായി സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്.
ഇങ്ങനെ ഏറ്റവും സിമ്പിളായി നിര്‍മ്മിക്കാവുന്ന ഡിഐവൈ ഇയര്‍ റിംഗ്സ് ആണിത്.
വിവരങ്ങള്‍ക്ക് കടപ്പാട് : ബിനുപ്രിയ ദിനേശ്
ഫാഷന്‍ ഡിസൈനര്‍ (ദുബായ്)