ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ അടിപൊളി ക്രാഫ്റ്റ് വര്‍ക്ക്
കോവിഡ്പീരീഡ് ക്രിയേറ്റീവായി എന്തെങ്കിലും നിര്‍മ്മിച്ച് രസകരമായി നമുക്ക് മാറ്റിയെടുക്കാം. അതിന് നമുക്ക് വേണ്ടത് ക്ഷമയും അല്‍പം ക്രിയേറ്റിവിറ്റിയും മാത്രം
ചായ അല്ലെങ്കില്‍ വെള്ളം കുടിച്ചുകഴിഞ്ഞാല്‍ ഡിസ്പോസ്ബിള്‍ ഗ്ലാസ്സിന്‍റെ സ്ഥാനം വേയ്സ്റ്റ് ബിന്നിലാണ്. അത് അങ്ങനെ വലിച്ചെറിയാന്‍ വരട്ടെ കുറച്ച് മിനുക്കു പണികള്‍ ഗ്ലാസിന്‍മേല്‍ ചെയ്താല്‍ അവ നമ്മുടെ കീശയും നിറയ്ക്കും വീടും കളര്‍ഫുള്ളാകും.

ഡിസ്പോസ്ബിള്‍ ഗ്ലാസ്സ്, വൂളന്‍ നൂല്‍, ഫാബ്രിക് പെയ്ന്‍റ്, സ്റ്റോണ്‍, ബീഡ്സ് എന്നിവയാണ് നമുക്ക് ക്രാഫ്റ്റ് വര്‍ക്ക് ചെയ്യാന്‍ വേണ്ട അവശ്യവസ്തുക്കള്‍. ഗ്ലാസ്സില്‍ ഫാബ്രിക്ക് പെയിന്‍റ് ചെയ്താലും മതിയാകും. ഗ്ലാസ് തെര്‍മോകോള്‍കൊണ്ട് നിര്‍മ്മിതമാണെങ്കില്‍ സ്പ്രേ പെയ്ന്‍റ് ചെയ്താല്‍ ചുരുങ്ങിപോകും. പേപ്പര്‍ ഗ്ലാസ്സില്‍ ഫാബ്രിക്ക് പെയിന്‍റ് ചെയ്യുന്നതാണ് ഉത്തമം. നമ്മുടെ കൈവശം ഉള്ള ബീഡ്സും സ്റ്റോണും (ചിത്രത്തില്‍ കാണുന്നത് പോലെ) പശഉപയോഗിച്ച് ഗ്ലാസ്സിന്‍റെ ചുറ്റും നമ്മുടെ യുക്തിക്ക് അനുസരിച്ച് ഒട്ടിച്ചുകൊടുക്കുക. വൂളന്‍ ത്രെഡ് ഉയോഗിച്ച് ടെസ്സല്‍സ് ഉണ്ടാക്കിയതിനേശേഷം ബീഡ്സ് കോര്‍ത്ത് ഗ്ലാസ് സെറ്റ് ചെയ്തെടുക്കാം.

എല്ലാംഗ്ലാസും ഇത്തരത്തില്‍ സെറ്റ് ചെയ്ത് എടുക്കുക. വലിയ വൂളന്‍ ത്രെഡുകള്‍ ഉണ്ടെങ്കില്‍ അവ മുടി പിന്നല്‍ ചെയ്ത് ഗ്ലാസ്സുകള്‍ എല്ലാം തന്നെ അവയില്‍ കോര്‍ത്തെടുക്കുക.

ഡോറുകളുടെ ഫ്രണ്ടില്‍ നാം തയ്യാറാക്കിയെടുത്ത് ക്രാഫ്റ്റ് വര്‍ക്ക് ഇടാവുന്നതാണ്