തമിഴ് സ്റ്റൈല്‍ രസം
റെസിപി ജമീല
രസം നമുക്ക് എല്ലാവര്ക്കും ഉണ്ടാക്കാന്‍ അറിയാം. വളരെ എളുപ്പത്തിലും രുചികരവുമായ ന തമിഴുനാടന്‍ സ്റ്റൈല്‍ രസം എങ്ങനെ ഉണ്ടാക്കം എന്ന് നോക്കം
തക്കാളി മൂന്ന്(ഇടത്തരം)
വെളുത്തുള്ളി മൂന്ന് അല്ലി
പച്ചമുളക് രണ്ട് എണ്ണം
ഇഞ്ചി ചെറിയ പീസ്
ചെറിയ ജീരകം പൊടിച്ചത് കാല് ടീസ്പൂണ്‍
കുരുമുളക് ചതച്ചത് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
ചെറിയ ഉള്ളി രണ്ട് എണ്ണം
ഉപ്പ് ആവശ്യത്തിന്
കായം ആവശ്യത്തിന്
പുളി (വാളന്‍ പുളി) ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. നന്നായി അടിച്ചെടുത്ത് അതിലേക്ക് കുരുമുളക്, ഇഞ്ചി, പച്ചമുളക്,വെളുത്തുള്ളി ചെറിയ ജീരകം, എന്നിവ ചേര്‍ത്ത് ഒന്നൂടെ അടിച്ചെടുക്കാം. ഒരു പാത്രം സ്റ്റൌവില്‍ വച്ച് അതിലേക്ക് ഈ മിശ്രിതം ഒഴിച്ചുകൊടുക്കുക. ആവശ്യത്തിന് ഉപ്പും കായവും, പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഇളക്കി കൊടുക്കുക. ഒന്നു തിളച്ചതിന് ശേഷം രസം ഇറക്കി വയ്ക്കുക. അതിലേക്ക് കടുക്പൊടിച്ചlതും മല്ലിയിലയും ചേര്‍ത്താല്‍ നമ്മുടെ രസം തയ്യാറായി. എരിവ് ആവശ്യമുള്ളവര്‍ക്ക് കടുക് പൊടിക്കുന്നതിന്റെ കൂടെ കുറച്ച് മുളക് പൊടി ചേര്‍ത്തുകൊടുക്കാം. കടുക് പൊടിച്ചത് രസത്തിലേക്ക് മിക്സ് ചെയ്തുകഴിഞ്ഞാല്‍ സ്വാദിഷ്ടമായ രസം തയ്യാറായി.