നഖങ്ങള്‍ക്ക് മാറ്റുകൂട്ടാം നെയ്ല്‍ ആര്‍ട്ടിലൂടെ
നഖം നീട്ടിവളര്‍ത്തി ഷെയ്പ്പ് ചെയ്ത് പോളിഷ് ഇടുന്നത് പഴങ്കഥയായി. ഇപ്പോഴത്തെ കുട്ടികള്‍ ആര്‍ട്ടിഫിഷ്യല്‍ നെയിലിന്‍റെ പുറകെയാണ്. നെയ്ല്‍ ആര്‍ട്ട് ചെയ്തുകൊടുക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഇന്ന് സുലഭമാണ്.വലിയ വിലകൊടുത്താണ് പലരും ഇന്ന് നെയ്ല്‍പിടിപ്പിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ നെയ്ല്‍ സെറ്റ് വാങ്ങി നമുക്ക് തന്നെ കൈകളില്‍ പിടിപ്പിച്ച് അതില്‍ ഇഷ്ടമുള്ള ഡിസൈനും കൊടുക്കാം. നെയ്ല്‍ സെറ്റ് പിടിപ്പിക്കുന്നതിനാവശ്യമായ ഗ്ലൂ അതിന്‍റെ കൂടെ കാണും.
നെയ്ല്‍ നമ്മുടെ കൈവിരലുകളില്‍ പിടിപ്പിച്ച് ഉണങ്ങിയതിന്ശേഷം പോളിഷ് അടിച്ചുകൊടുക്കാം. ബ്രാന്‍റഡ് കളര്‍ പോളിഷ് ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോക്കല്‍ പോളിഷ് ഉപയോഗിച്ചാല്‍ ലാസ്റ്റ് ചെയ്യില്ല..
നെയ്ല്‍ ആര്‍ട്ട് ഇടുന്ന ടൂള്‍സ് ഉപയോഗിച്ച് ഡിസൈന്‍ കൊടുക്കാം. ടൂള്‍ ഇല്ലെന്നോര്‍ത്ത് വിഷമിക്കണ്ടേ.
അറ്റം കൂര്‍പ്പിച്ച ഈര്‍ക്കിലികൊണ്ടും നമുക്ക് ഇഷ്ടമുള്ള ഡിസൈന്‍ ചെയ്യാവുന്നതാണ്.