പഴയ കുടയിലൊരല്‍പ്പം ക്രിയേറ്റിവിറ്റി
വളരെ സിമ്പിളായി വീട് അലങ്കരിക്കാന്‍ പറ്റുന്ന ക്രാഫ്റ്റ് ഇന്ന് നമുക്ക് പരിചയപ്പെടാം. കുട്ടികളുടെ മോശമായ കുട നമുക്ക് കളയണ്ട. കുട മോടി പിടിപ്പിച്ച് വീടിന് അലങ്കാരമായി എങ്ങനെ തീര്‍ക്കാം എന്ന് നോക്കാം. കുടയെ മൊത്തത്തില്‍ മേക്കോവര്‍ ചെയ്യാന്‍ മുത്തുമാലയും ടെസ്സല്‍സും ആണ് നമുക്ക് വേണ്ടത്. കുടക്കമ്പികളുടെ അഗ്രഭാഗത്ത് മുത്തുമാല കെട്ടുക(ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ). കുടയുടെ അഗ്രഭാഗത്ത് ടെസ്സല്‍സും കെട്ടിയാല്‍ അടിപൊടി ക്രാഫ്റ്റ് റെഡിയായി. ലിവിംഗ് റൂമിന് അലങ്കാരമായി ഈ ക്രാഫ്റ്റ് നമുക്ക് പ്ലെയ്സ് ചെയ്യാവുന്നതാണ്
വീട് അലങ്കരിക്കാന്‍ വിപണയില്‍ നിന്ന് ഓരോന്ന് വാങ്ങി കാശ് കളയണ്ട. നമ്മള്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഇത്തരത്തില്‍ നാം ഉപയോഗശൂന്യമായി വലിച്ചെറിയുന്ന വസ്തുക്കള്‍ കൊണ്ട് ഭംഗിയുള്ള ക്രാഫ്റ്റ് തയ്യാറാക്കിയെടുക്കാം.
ബിനുപ്രിയ
ഫാഷന്‍ ഡിസൈനര്‍(ദുബായ്)