പുതിയഗെറ്റപ്പിലേക്ക് മാറാന്‍ ഇതാ ഫ്രെഞ്ച് ഫിഷ് ടെയില്‍
ബിനുപ്രിയ
ഫാഷന്‍ ഡിസൈനര്‍(ദുബായ്)
ആകര്‍ഷകരമായ മുടിക്കെട്ട് ഉണ്ടായിരിക്കണം എന്നത് ഏതൊരു പെണ്ണിന്‍റെയും ആഗ്രഹമാണ്. മുടി തുമ്പ് കെട്ടിയും കുളിപിന്നലും മായിരുന്നു പണ്ടത്തെ സ്റ്റൈല്‍. ഇന്നത് വാട്ടര്‍ ഫാള്‍സ്, ഫെതര്‍, ഫിഷ് ടെയ്ല്‍ തുടങ്ങിയ ട്രെന്‍റിംഗ് ഹെയര്‍ സ്റ്റൈലിനൊക്കെ വഴിമാറിയിരിക്കുന്നു. മറ്റിടങ്ങളില്‍ ട്രന്‍റുകള്‍ മാറിമാറി വരാറുള്ളത്പോലെ ഹെയര്‍ സ്റ്റൈലിലും ട്രന്‍റിംഗ് പ്രതിധ്വനിക്കാറുണ്ട്.
എന്നാല്‍ നമ്മളില്‍ പലരും ഒരേ ഹെയര്‍ സ്റ്റൈല്‍ തന്നെ ഫോളോ ചെയ്യുന്നവരാണ്. പുതിയ ഗെറ്റപ്പില്‍ വരാന്‍ ആഗ്രഹം ഉണ്ടെങ്കിലും സമയകുറവ് നിമിത്തം പിന്‍വലിയുകയാണ് പതിവ്. വളരെ ഈസിയായി ചെയ്യാന്‍ പറ്റുന്നതും പുതിയ ലുക്ക് പ്രധാനം ചെയ്യുന്നതുമായ ഒരു ട്രെന്‍റിംഗ് ഹെയര്‍ സ്റ്റൈല്‍ നമുക്ക് ഇന്ന് പരിചയപ്പെടാം.
ഫ്രെഞ്ച് ഫിഷ് ടെയില്‍ ആണ് നാം പരിചയപ്പെടുന്ന ഹെയര്‍ സ്റ്റൈല്‍. വളരെ സിമ്പിള്‍ ആയി ചെയ്യാന്‍ പറ്റുന്നതരത്തിലുള്ള മുടിക്കെട്ടാണിത്. മുടി നന്നായി ഷാംപൂ ചെയത് ഉണക്കി കോമ്പ് ചെയ്യുക. നെറുകില്‍ വകച്ചിലെടുക്കുക. മുടി വകന്ന് മാറ്റിവെച്ചതിന്‍റെ സൈഡില്‍ നിന്ന് ചിത്രത്തില്‍ കാണുന്നതുപോലെ ഹെയര്‍ സെപ്പറേറ്റ് ചെയ്ത് എടുക്കുക.
അങ്ങനെയെടുക്കുന്ന ഹെയറില്‍ പിന്നല്‍ കൊടുക്കുക. വീണ്ടും രണ്ടറ്റത്ത് നിന്ന് മുടി എടുക്കുക പിന്നല്‍ കൊടുക്കുക.
വകച്ചിന്‍റെ രണ്ടു ഭാഗത്തും ഒരുപോലെ ഇത്തരത്തില്‍ പിന്നല്‍ കൊടുക്കുക. അതിന് ശേഷം ബാക്കില്‍ ഹെയര്‍ ക്ലിപ്പിട്ടുകൊടുക്കാം.