ബൈജൂസ് ആപ്പ് വൈറ്റ് ഹാറ്റ് ജൂനിയര്‍ വാങ്ങുന്നു


കരാര്‍ 300 മില്യണ്‍ ഡോളറിന്

കോഡിംഗ് ലേണിംഗ് ആപ്പ് രംഗത്ത് പ്രമുഖര്‍ വൈറ്റ് ഹാറ്റ് ജൂനിയറിനെ ബൈജൂസ് ആപ്പ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.300 മില്യണ്‍ ഡോളര്‍ ആണ് ബൈജൂസ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്.150 മില്യണ്‍ ഡോളര്‍ വരെ വരുമാനം നേടിയിരുന്ന കമ്പനിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും ബൈജൂസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രോഡക്റ്റ് ക്രിയേഷന്‍, കോഡിംഗ് കിരക്കുലം മുന്‍നിര്‍ത്തി ലൈവ് ക്ലാസുകളും ഇന്‌ററാക്ടീവ് ഓണ്‍ലൈന്‍ സെഷനും പ്രദാനം ചെയ്യുന്നതില്‍ ശ്രദ്ധേയരാണ് വൈറ്റ് ഹാറ്റ് ടീം.ഡിസ്‌കവറി നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ സിഇഓ കരണ്‍ബജാജ് 2018 ല്‍ സ്ഥാപിച്ച വൈറ്റ് ഹാറ്റ് ജൂനിയര്‍ കെ- 12 സെഗ്മെന്റിലെ പ്രമുഖ എഡ്യൂടെക് ആപ്പാണ്.

യുഎസ് ആസ്ഥാനമായ ഓസ്‌മോ എന്ന ലേണിംഗ് ആപ്പ്, മാത് അഡ്വഞ്ചേഴ്‌സ്, ട്യൂട്ടര്‍ വിസ്ത, വിദ്യാര്‍ത്ഥ് എന്നിവ ബൈജൂസ് നേരത്തെ ഏറ്റെടുത്തിരുന്നു.
കോഡിംഗ് പഠനം എഡ്യൂടെക് സെഗ്മെന്റിലെ അതിവേഗ മേഖലയാണെന്നതിനാല്‍ തന്നെ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ബൈജൂസിന്റെ കുതിപ്പാണ് ഈ പുതിയ ഡീലും പ്രകടമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *