മുഖംമൂടി
മുഖംമൂടി വാഴേണ്ട കാലം
മഹാമാരി വാഴുന്ന കാലം
മരണഭയം ലോകമാനവർക്കിടയിലായ്
അണകെട്ടി നിൽക്കുന്ന കാലം
എവിടെവിടെ വീരവാദങ്ങൾ
എവിടെ നിൻ ശാസ്ത്രകരങ്ങൾ
പ്രകൃതിയെ നോവിച്ച കാരണത്താലെ നീ
വെറുമൊരണുവാൽ പരിഭ്രമിക്കുന്നു..
ഇവിടെ വാഴുവൻ കഷ്ടപ്പെടുന്നു.
മുഖംമൂടി വാഴേണ്ട കാലം
മഹാമാരി വാഴുന്ന കാലം
മരണഭയം ലോകമാനവർക്കിടയിലായ്
അണകെട്ടി നിൽക്കുന്ന കാലം
കൊന്നൊടുക്കീല്ലേ നീ മറ്റുള്ളജീവനെ
കാർന്നുതിന്നില്ലേ നീ ഭൂമിദേവിയാം അമ്മയെ
ഒടുവിൽ അഹങ്കാര പോർവിളിക്കന്ത്യമായ്
മഹാമാരി പെയ്തൊരു കാലം …
ഇതു തിരികെ നീ പോകേണ്ട കാലം…
മനസ്സിൽ നന്മകൾ ഉണരേണ്ട കാലം..
മുഖംമൂടി വാഴേണ്ട കാലം
മഹാമാരി വാഴുന്ന കാലം
മരണഭയം ലോകമാനവർക്കിടയിലായ്
അണകെട്ടി നിൽക്കുന്ന കാലം
ജി.കണ്ണനുണ്ണി.