മേഘം ….
ആശ അപ്പച്ചന്‍
മേഘം മനസ്സിന്‍റെ മധുരാങ്കണം
ദൂരെ കിളിക്കൂടുകൂട്ടുന്നു ഞാൻ
മലർക്കാറ്റിൽ ആടുന്ന തളിർവെറ്റിലേ നിൻ മന്ദഹാസമെന്നെ നോക്കിയാണോ പറയൂ….
വെള്ളാരംകുന്നിലൊരു മന്ദാര ചെപ്പൊരുക്കി
കുഞ്ഞാറ്റക്കിളി നിന്നെ കാത്തിരുന്നൂ ….
തെളിനീർ തുള്ളികൾ കൈ കോരിയെ റിഞ്ഞപ്പോ
തിരിഞ്ഞു നടന്നു നീ അകന്നില്ലേ….
തിരികെ വിളിച്ചതും താമര പൂവുമായ്
മെല്ലെ അരികിൽ നീ വന്നതു
ഓര്‍മ്മയില്ലേ …..
എന്‍റെ മനസ്സിൽ നീ നിന്നതുമോർമ്മയില്ലേ..
ദൂരത്തു മിന്നുന്ന താരത്തിനൊത്തു നീ നൃത്തം
ചവിട്ടിയതോർമയില്ലേ…
താഴേക്കു പെയ്യുന്ന പൂമഴക്കൊപ്പമായ് താളം
പിടിച്ചതുമോർമയില്ലേ …..
തോരാത്ത നിൻ മിഴി താനെ പറഞ്ഞതും
നീയെനിക്കെല്ലാമെല്ലാമെന്നു തന്നെ
തേനൂറും നിന്നധരമേറെ മോഹിച്ചതും
തീജ്വാലയായ ഈ
എന്നെ തന്നെ….