കണ്ടീഷണര്‍ വീട്ടില്‍ തയ്യാറാക്കാം
മുടിക്ക് തിളക്കവും മൃദൃത്വവം കനവും നല്‍കുന്ന കണ്ടീഷണര്‍ വീട്ടില്‍ തയാറാക്കാം. ഒരു മുട്ട അടിച്ച് പതപ്പിച്ചതിലേക്ക് ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ വെളച്ചെണ്ണയോ ചേര്‍ക്കുക. ഇതു തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മുടിയില്‍ ആവികൊള്ളിക്കുക. അതു കഴിഞ്ഞ് ഷാംപൂ ചെയ്യുക.
വരണ്ട മുടി ഈര്‍പ്പമുള്ളതാക്കാം
ഒരു ചെറിയ പാത്രത്തില്‍ വാഴപ്പഴം കുഴമ്പുരൂപത്തിലാക്കി എടുക്കുക. ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ കുഴമ്പെടുത്ത് അതില്‍ അര ടീസ്പൂണ്‍ കര്‍പ്പൂര തൈലം ചേര്‍ക്കുക. രണ്ട് മിനിട്ടോളം ഈ മിശ്രിതം നന്നായി ഇളക്കുക.
നനഞ്ഞ മുടിയില്‍ ഇതുപയോഗിച്ച് മസാജ് ചെയ്യുക. അഞ്ച് മിനിട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തലയില്‍ പുരട്ടിയ മിശ്രിതം കഴുകിക്കളയുക.
പാളയംകോടന്‍ പഴം ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ച് നന്നായി മസാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം കുളിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഇപ്രകാരം ചെയ്താല്‍ മുടിക്ക് നല്ല തിളക്കവും മൃദുത്വവും ലഭിക്കും.