മൂന്ന് ട്രന്‍റിംഗ് ഐ മേക്കപ്പുകള്‍
ട്രന്‍റിംഗ് ആയി നില്‍ക്കുന്ന മൂന്ന് ഐ മേക്കപ്പ് ആണ് പരിചയപ്പെടുത്തുന്നത്. ട്രന്‍റി ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കായി ഈ മേക്കപ്പുകള്‍ പരീക്ഷിക്കാവുന്നതാണ്
സ്മോക്കി ലുക്ക്
സ്മോക്കി ലുക്ക് ഐലൈനർ സുന്ദരിമാര്‍ക്ക് എന്നും പ്രീയപ്പെട്ടതാണ്. ഈ ട്രന്‍റ് തുടങ്ങീട്ട് കുറച്ചുകാലം ആയെങ്കിലും ഈ ലുക്ക് യൂത്ത് വളരെ ഇഷ്ടപ്പെടുന്നു. സ്മോക്കി ലുക്ക് കിട്ടണമെങ്കില്‍ ഫൂള്‍ പ്രൂഫ് ഐലൈനര്‍ ഫോളോ ചെയ്യണം എന്നുമാത്രം. ലിക്വിഡ് അല്ലെങ്കില്‍ ജെല്‍ ഐലൈനര്‍ ഉപയോഗിച്ച് ഔട്ട് ലൈന്‍ വരയ്ക്കണം.
വിഗ്ഡ് എഫക്റ്റ് ലഭിക്കുന്നതിനായി കണ്ണിന്‍റെ വശത്ത് ഗ്രേ ഐഷാഡോയും മറു പകുതിയില്‍ മെറ്റാലിക് ഐഷാഡോയും ഉപയോഗിക്കുക. താഴത്തെ ലാഷ് ലൈനില്‍ കട്ടിയുള്ള ലൈന്‍ വരയ്ക്കാന്‍ പെന്‍സില്‍ ഐലൈനര്‍ ഉപയോഗിക്കുക
ഗോള്‍ഡന്‍ ഹൈലറ്റ്
പാര്‍ട്ടിയിലോ ഉത്സവങ്ങളിലോ തിളങ്ങാന്‍ പരമ്പരാഗത വസ്ത്രത്തോടൊപ്പം ഈ ഐ മേക്കപ്പ് ആയിരിക്കും അനുയോജ്യം.
ഐലൈനര്‍ ഉപയോഗിച്ച് കട്ടിയുള്ളതോ നേര്‍ത്തതോ ആയ ലൈന്‍ വരയ്ക്കാം. ഗോള്‍ഡന്‍ ഐഷാഡോയാണ് ഈ ഐ മേക്കപ്പിന് ഉപയോഗിക്കുന്നത്
ഫ്ലോറല്‍ ബ്യൂട്ടി
സിമ്പിള്‍ ഡ്രസുകള്‍ക്കൊപ്പം ഈ ഐ മേക്കപ്പായിരിക്കം ഉചിതം. ഫ്ലോറല്‍ ലുക്ക് കിട്ടാന്‍ പ്രയാസമാണെന്ന് തോന്നുമെങ്കിലും വളരെ ഈസിയായി തുടക്കകാര്‍ക്കും ചെയ്യാന്‍ സാധിക്കും. ലിക്വിഡ് അല്ലെങ്കില്‍ ജെല്‍ ഐലൈനര്‍ ഉപയോഗിച്ച് ഔട്ട് ലൈന്‍ വരയ്ക്കണം. വിഗ്ഡ് എഫക്റ്റ് ലഭിക്കുന്നതിനായി കണ്ണിന്‍റെ വശത്ത് ഗ്രേ ഐഷാഡോയും മറ്റേ പകുതിയില്‍ മെറ്റാലിക് ഐഷാഡോയും ഉപയോഗിക്കുക.
വിഗ്ഡ് എഫക്റ്റ് ലഭിച്ചുകഴിഞ്ഞാല്‍ അതിന്‍റെ അടുത്തായി വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ച് 5 ഡോട്ടുകള്‍ വരയ്ക്കുക. കൂടുതല്‍ ട്രന്‍റി ലുക്ക് കിട്ടാന്‍ ഗില്‍റ്റി ഐലൈനര്‍ ഉപയോഗിക്കുതാണ് അഭികാമ്യം.