നാഷണല്‍ ഫിലിം അവാര്‍ഡ്; അപര്‍ണ്ണ ബാലമുരളി മികച്ച നടി, സൂര്യ, അജയ്ദേവ്ഗണ് മികച്ച നടന്മാര്
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇത്തവണ രണ്ടുപേരാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. സൂരറൈ പോട്രു എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും താനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും പുരസ്കാരം നേടി.
മികച്ച നടിയായി സൂരറൈ പോട്രു എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി നേടി. മികച്ച സംവിധായകന്റെ പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് സച്ചി നേടി. മികച്ച സഹ നടനായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ നേടി. മികച്ച പിന്നണിഗായികയായി( അയ്യപ്പനും കോശിയും) നഞ്ചിയമ്മയെ തെരഞ്ഞെടുത്തു.
അവാർഡുകൾ
മികച്ച സംവിധായകന് : സച്ചി (‘അയ്യപ്പനും കോശിയും’)
മികച്ച നടി: അപർണ ബാല മുരളി (സൂരറൈ പോട്രു)
മികച്ച നടന്മാർ: സൂര്യ (സൂരറൈ പോട്രു), അജയ് ദേവ്ഗൺ
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും )
മികച്ച മലയാള ചിത്രം: ‘തിങ്കളാഴ്ച നിശ്ചയം’
മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം : മധ്യപ്രദേശ്.. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം
മികച്ച സിനിമ പുസ്തകം : അനൂപ് രാമകൃഷ്ണന് എഴുതിയ എം ടി അനുഭവങ്ങളുടെ പുസ്തകം
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം :നിഖില്‍ എസ് പ്രവീണ്‍
‘ശബ്ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിനു പുരസ്കാരം ലഭിച്ചത്.
മികച്ച വിദ്യാഭ്യാസ ചിത്രം: ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ).
മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്
മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.
മികച്ച സംഘട്ടനം സംവിധാനം : മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം കപ്പേളയ്ക്ക്
മികച്ച സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും )
മികച്ച സംഗീത സംവിധായകൻ : ജീ വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)