പുതിന സ്കിന്‍ ടോണര്‍ വീട്ടില്‍തന്നെ ഉണ്ടാക്കാം
പലരുടെയും ചർമ്മം വ്യത്യസ്തമാണ്. അതു കൊണ്ട് തന്നെ മോയിസ്ചറൈസ് ഉപയോഗിക്കുമ്പോൾ സ്കിന്നിന്റെ തരം നോക്കി തിരഞ്ഞെടുക്കുക. എല്ലാവർക്കും എല്ലാം ഇണങ്ങണമെന്നില്ല. എന്നാൽ പല രീതിയിൽ ഉള്ള ചർമ്മത്തിന് ചേരുന്ന ഉൽപ്പനവും ഉണ്ട്. അതിൽ ഒന്ന് ആണ് ടോണർ. സ്കിന്നിന് ജലാംശം നിലനിർത്തുന്നതിനും ഡെഡ് സെൽസ് നീക്കം ചെയുന്നതിനും ഇത് അത്യുത്തമം ആണ്. കടകളിൽ നിന്ന് വാങ്ങുന്ന ടോണറുകൾക്ക് പകരം, വീട്ടിൽ തന്നെ ടോണർ ഉണ്ടാക്കാം.
രണ്ട് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ. ടോണർ പുതിനയില വെച്ച് തയ്യാറാക്കാമെന്ന് സേജൽ ഗോയൽ എന്ന പ്രസ്ത ബ്യൂട്ടി ബ്ലോഗർ പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെ ആണ് ഇത് വ്യക്തമാക്കിയത്.
തയ്യാറാക്കുന്നത് എങ്ങനെ
പുതിനയില
വെള്ളം
പുതിനയില നന്നായി കഴുകി വൃത്തിയാക്കി
ഒന്നര കപ്പ് വെളളത്തിൽ ഇട്ട് 3-5 മിനിറ്റ് തിളപ്പിക്കുക.
ഇലകൾ മാറ്റിയശേഷം വെളളം ഒരു കുപ്പിയിലേക്ക് ഒഴിക്കണം.
പിന്നീട്റഫ്രിജറേറ്ററിൽ തണുക്കാനായി വയ്ക്കുക.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഇത് റഫ്രിജറേറ്ററിൽ വെയ്ക്കേണ്ടത് നിർബന്ധം ആണ്.അഞ്ച് ദിവസം വരെ സൂക്ഷിക്കാം.
ദുർഗന്ധം വന്നാൽ പുതിയ ടോണർ തയ്യാറാക്കുക.
ഉപയോഗിക്കേണ്ടത് എങ്ങനെ
ടോർണർ ചർമ്മത്തിൽ പുരട്ടുന്നത് കോട്ടൺ പാഡ് ഉപയോഗിച്ച് ആയിരിക്കണം. തുടർന്ന് മറ്റേതെങ്കിലും മോയ്സ്ച്യുറൈസർ കൂടി പുരട്ടുക. രാവിലെയും രാത്രിയും ഇത് ചെയ്യുക.
ടോണര്‍ എങ്ങനെ പ്രയോജനപ്പെടുന്നു
ടോണർ, ഓർഗാനിക്, നോൺ ജിഎംഒ, പാരബെൻ-ഫ്രീ, ആൽക്കഹോൾ-ഫ്രീയാണ്. കൂടാതെ വിഷരഹിതവും… മാത്രമല്ല, മുഖത്തിന് നിറം നൽകും. പിഗ്മെന്റേഷനും പാടുകളും മങ്ങാനും സഹായിക്കും.