‘മിന്നല്‍ മുരളി’ വേറെ ലെവല്‍, തലകുനിച്ച് അഭിനന്ദിക്കുന്നുവെന്ന് തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു
മിന്നല്‍മുരളി യിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. മിന്നൽ മുരളി സിനിമയിൽ അഭിമാനം തോന്നുവെന്നും ചിത്രം കണ്ടിട്ട് നിങ്ങളുടെ പ്രയത്നത്തെ തല കുനിച്ച് അഭിനന്ദിക്കുന്നുവെന്നും വെങ്കട് പ്രഭു പറഞ്ഞു.
ലോക്കൽ സൂപ്പർ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങൾ വേറെ ലെവൽ. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്സോ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’–വെങ്കട് പ്രഭു കുറിച്ചു.ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വെങ്കട് പ്രഭു. ചിമ്പുവിനെ നായകനാക്കി അദ്ദേഹം ഈ വർഷം ഒരുക്കിയ ‘മാനാട്’ വലിയ വിജയമായിരുന്നു
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജെയ്സൺ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, ബൈജു സന്തോഷ്, മാമുക്കോയ, പി. ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ്‍ വസിഷ്ഠ്, ഫെമിന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.