ബാങ്ക് എഫ്ഡിയേക്കാള് മികച്ച പലിശനിരക്ക് ലഭിക്കുന്ന പോസ്റ്റ്ഓഫീസ് സ്കിമോ ?….
- സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ): ഈ സ്കീം പെണ്‍കുട്ടികള്‍ക്ക് (girl child) വേണ്ടിയുള്ളതാണ്. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഈ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. 7.6 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ലഭിക്കുക. സുകന്യ സമൃദ്ധി യോജനയിൽ ഒരു വർഷം 250 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്നതാണ്. സ്കീമിന് കീഴിലുള്ള അക്കൗണ്ട് ഉടമയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80c പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന പലിശ നികുതി രഹിതമാണ്.
- സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്): ഈ പദ്ധതിക്ക് കീഴില്‍ അക്കൗണ്ട് ഉടമകൾക്ക് പ്രതിവര്‍ഷം 7.4 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 60 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ 1000 രൂപയുടെ ഗുണിതങ്ങളും പരമാവധി നിക്ഷേപം 15 ലക്ഷം രൂപയില്‍ കൂടുകയും ചെയ്യരുത്.
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്): ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്. നിലവില്‍ പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പിപിഎഫ് സ്കീമിന്റെ അക്കൗണ്ട് മെച്യൂരിറ്റി കാലയളവ് 15 വര്‍ഷമാണ്.