വിമാനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച യുവതി;
വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയുടെ വീഡിയോ സമൂഹമാധ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കോവിഡ് കാലത്ത് ഒറ്റയ്ക്ക് കോപ്റ്ററില്‍ സഞ്ചരിച്ച ഒരു വീഡിയോയാണ് അറോറ എന്ന യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.വിമാനത്തില്‍ കയറിയപ്പോള്‍ മാത്രമാണ് യാത്രക്കാര്‍ ആരുതന്നെ വിമാനത്തില്‍ ഇല്ലെന്ന് അറോറ മനസ്സിലാക്കുന്നത്.
യാത്രക്കാര്‍ ആരു ഇല്ലാത്തതിനാല്‍ പൈലറ്റുമാര്‍ അറോറയെ കോക്പിറ്റിലേക്ക് ക്ഷണിച്ചു. സുരക്ഷിത മേഖലയാണ് ഇവിടം. സാധരണഗതിയില്‍ ഇവിടെ യാത്രക്കാര്‍ക്ക് പ്രവേശനമില്ല. അര മണിക്കൂറോളം താന്‍ അവിടെ ചെലവഴിച്ചെന്നും അറോറ പറയുന്നുണ്ട്. തനിക്ക് കിട്ടിയ അപൂര്‍വ്വ നിമിഷത്തിന്റെ വീഡിയോ അറോറ ഫോണില്‍ പകര്‍ത്തിയതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
https://www.instagram.com/p/CarloAWgUOD/
ശൂന്യമായ സീറ്റുകളും പൈലറ്റുമാര്‍ നടത്തുന്ന തയ്യാറെടുപ്പുകളും വീഡിയോയില്‍ ഉണ്ട് . യാത്രയ്ക്ക് ശേഷം കൈവീശി അറോറയെ യാത്രയാക്കുന്ന പൈലറ്റുമാരെയും വീഡിയോയില്‍ കാണാന്‍ കഴിയും. നോര്‍വീജയന്‍ വിമാനക്കമ്പനിയായ വൈഡെറോവിലാണ് അറോറയാത്രചെയ്തത്. അറോറയുടെ വീഡിയോ വൈഡെറോവ് ഷെയര്‍ചെയ്തിട്ടുണ്ട്.