കണ്‍തടത്തിലെ കറുപ്പ് മാറാന്‍ മൂന്ന് വഴികള്‍
സൌന്ദര്യ സംരക്ഷണത്തിൽ വില്ലനായി മാറുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ. പലപ്പോഴും പലരെയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ഈ കറുത്ത പാട്. ഒന്ന് പുറത്തിറങ്ങാൻ ഒരുങ്ങി നിൽക്കുമ്പോൾ കണ്ണാടിയിലേക്ക് നോക്കുന്ന സമയത്ത് കണ്ണിന് ചുറ്റിനും ഇത്തരത്തിൽ പാടുകൾ ഉണ്ടാകുന്നത് എത്രത്തോളം വിഷമകരമായിരിക്കും അല്ലെ. ഇന്ന് പലരും ഇത്തരത്തിലുള്ള പ്രശ്നം അനുഭവിക്കുന്നുണ്ട്. ഇതിന് എന്താണ് പ്രതിവിധി എന്ന് നോക്കാം.
പരിഹാരം
- നല്ല പഴുത്ത നേന്ത്ര പഴം പാൽ ചേർത്ത് അരച്ച് കുഴമ്പാക്കി കണ്ണിന് ചുറ്റും പുരട്ടുക.
- ഉലുവ അരച്ച് തൈരിൽ കലക്കി കണ്‍തടത്തില്‍ പുരട്ടുക
- തക്കാളിയുടെ നീരും, പഴുത്ത ചെറുനാരങ്ങയുടെ നീരും സമം ചേർത്ത് ലയിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കൺതടത്തിൽ തേച്ചുപിടിപ്പിക്കുക.ഉണങ്ങുന്തോറും വീണ്ടും തേക്കുക, ശേഷം ചെറുനാരങ്ങ ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ തുണി മുക്കി തുടച്ചു കളയുക.