മുടിപൊട്ടിപോകില്ല.. പരിഹാരം വീട്ടില്‍ തന്നെ
സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി.കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
മുടിയില്‍ എണ്ണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മുടി നനയുമ്പോള്‍ ഇലാസ്തികത കൂടുന്നതിനാല്‍ ചീകുമ്പോള്‍ കൂടുതല്‍ വലിയുവാനും പൊട്ടിപ്പോകാനുമുള്ള സാധ്യത ഏറുന്നുവേഗത്തില്‍ ബ്രഷ് ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. അകന്ന പല്ലുകളുള്ള ചീപ്പുകൊണ്ട് വളരെ സാവധാനം ബ്രഷ് ചെയ്യണം.ഓയില്‍ മസാജിംഗ് തലയോട്ടിയിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്.
ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.മുടി വലിഞ്ഞ് പൊട്ടിപോകുന്നതിനുള്ള പരിഹാര മാര്‍ഗം താഴെ ചേര്‍ക്കുന്നു.
കട്ടിത്തൈര് – അര കപ്പ്
ഹെന്ന – രണ്ട് ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ഉപയോഗിക്കുന്നവിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കി കൂട്ട് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഒരു വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത് പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണതെങ്കിലും താളിയോ ഹെര്‍ബല്‍ ഷാംപൂവോ ഉപയോഗിച്ച് തലമുടിയിലെ അഴുക്ക് നീക്കം ചെയ്യണം.