മുഖകാന്തിക്ക് കസ്തൂരി മഞ്ഞള്‍
മഞ്ഞളിനോട് സാമ്യമുള്ള സസ്യമാണ് കസ്തൂരി മഞ്ഞള്‍. എന്നാല്‍ കസ്തൂരി മഞ്ഞള്‍ കയ്യിലെടുത്ത് ഞെരടിനോക്കിയാല്‍ കര്‍പ്പൂരത്തിന്‍റെ മണമാണ് അനുഭവപ്പെടുന്നത്. കസ്തൂരി മഞ്ഞളിന്‍റെ പൊടിക്ക് ചെറിയ വെളളനിറമാണ്. കസ്തൂരി മഞ്ഞള് എന്നുപറഞ്ഞ് കിട്ടുന്നത് പലപ്പോഴും കാട്ടുമഞ്ഞളാണ് . കാട്ടുമഞ്ഞളിന്‍റെ ഇലയ്ക്ക് വയലറ്റ് വരയുണ്ടാകും. എന്നാല്‍ കസ്തൂരി മഞ്ഞളിന്‍റെ ഇലയ്ക്ക് ഇതുണ്ടാകില്ല.
കര്‍പ്പൂരത്തിന്റെ മണമുള്ള കസ്തൂരി മഞ്ഞള്‍ ത്വക്കിന് നിറം നല്‍കാന്‍ സഹായിക്കുന്നു. കസ്തൂരി മഞ്ഞള്‍ പൊടി ശുദ്ധമായ പനിനീരില്‍ ചേര്‍ത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
തിളപ്പിക്കാത്ത പാലില്‍ കസ്തൂരിമഞ്ഞള്‍ അരച്ച് ചേര്‍ത്ത് ചെറുനാരങ്ങനീരുചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
മുഖക്കുരു പോകുന്നതിനും മുഖ കാന്തി വര്‍ധിക്കാനുമിത് സഹായിക്കും. ചിക്കന്‍പോക്‌സ്, മുറിവുകള്‍ എന്നിവ കൊണ്ടു മുഖത്തുണ്ടാകുന്ന കലകള്‍ പോകാനും കസ്തൂരി മഞ്ഞള്‍ അരച്ചിട്ടാല്‍ മതി.