ചെങ്കദളിയുടെ ആരോഗ്യഗുണങ്ങള്‍
തെക്കൻ കേരളത്തിൽ വളരെ കൂടുതലായ് കാണുന്ന ഒരിനം വാഴപ്പഴമാണ് ചെങ്കദളി. . കപ്പപഴമെന്നാണ് ഈ ഫലം അറിയപ്പെടുന്നത്. സംസ്കൃതത്തിൽ രക്തകദളി എന്ന പേരുമിതിനുണ്ട്. റെഡ് ബനാന എന്നാണ് ഇംഗ്ലീഷിലറിയപ്പെടുന്നത്. ചോരക്കദളി, ചോരപൂവൻ എന്ന മറ്റു പേരുകളും ഇവയ്ക്കുണ്ട്. പഴം മധുരമുള്ളതും ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ പഴം, ജീവകങ്ങൾ, ധാതുലവണങ്ങൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണിത്.
ഔഷധ ഗുണങ്ങൾ
- ഫൈബറിൻ്റെ_കലവറ:- ഒരു നല്ല ചെങ്കദളിപ്പഴത്തിൽ ഒരു ഗ്രാം ഫൈബർ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് വഴി ഉദരസംബന്ധമായ പല പ്രശ്നങ്ങൾക്കും മലബന്ധത്തിനും നല്ലൊരു പോംവഴിയാണ്.
- വൃക്കയിലെ കല്ല് തടയുന്നു:- ദിവസേന ചെങ്കദളി പഴം കഴിക്കുന്നത് വഴി വൃക്കയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും വൃക്കയിലെ കല്ലുണ്ടാവുന്നത് തടയുകയും ചെയ്യുന്നു.
- തടി കുറയ്ക്കാൻ സഹായിക്കും:- പലവിധ പരീക്ഷണങ്ങൾ ചെയ്തിട്ടും തടി കുറയാത്തവർക്ക് ഒരു നല്ല സഹായമാണ് ചെങ്കദളി പഴം. ഇവയിൽ കലോറി വളരെ കുറവും ഇവയിലുള്ള ഫൈബർ വയർ നിറയ്ക്കുകയും ചെയ്യും.
- രക്തയോട്ടം വർദ്ധിപ്പിക്കുന്നു:- രക്തം ശുദ്ധീകരിക്കാനും, രക്തയോട്ടം വർദ്ധിപ്പിക്കാനും ചെങ്കദളി ഉഷാറാണ്. ഇവയിലടങ്ങിയിരിക്കുന്ന ജീവകം ബി6 ആണ് രക്തയോട്ടം വർദ്ധിപ്പിക്കുന്നത്.
- ഊർജ്ജത്തിന്റെ ശ്രോതസ്സ്:- ചെങ്കദളി പഴത്തിലുള്ള പഞ്ചസാര ഊർജ്ജം പ്രദാനം ചെയ്യുന്നു.
- നെഞ്ചെരിച്ചിൽ തടയുന്നു.
- കണ്ണിൻ്റെ ആരോഗ്യത്തിനു:- ഇവയുടെ നിറത്തിനു കാരണമായ ലൂട്ടിൻ, ബീറ്റാ കരോട്ടിൻ കണ്ണിൻ്റെ ആരോഗ്യം കൂട്ടുന്നു. ലൂട്ടിൻ മാക്കുലർ ഡീജനറേഷനെ തടയുന്നു.
- പ്രതിരോധശേഷി കൂട്ടുന്നു:- ഇവയിൽ അടങ്ങിയിരിക്കുന്ന ജീവകം സി, ബി6, ആൻ്റിഓക്സിഡൻ്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശൃംഖലയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഫേസ്പാക്ക്
ഒരു ചെങ്കദളി പഴവും, ഒരു ടീസ്പൂൺ തേനും, നാരങ്ങനീരും നന്നായി ചേർത്ത് മിശ്രിതമാക്കി ദിവസേന മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും.