താളു പുളിങ്കറി/വേൺട്ടി തളാസിനി
- ചേമ്പിൻതണ്ട് (താൾ ) – 3 (വലുതാണെങ്കിൽ )
- വെളുത്തുള്ളി അല്ലികൾ തൊലി
- കളഞ്ഞു മുഴുവനോടെ – 8-10 എണ്ണം
- വറ്റൽ മുളക് – 6 -8
- വാളൻ പുളി അല്പം വെള്ളത്തിൽ
- കലക്കിയത് ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ
- എണ്ണ, കടുക് താളിക്കാൻ
നല്ല പിഞ്ചു ചേമ്പിൻ തണ്ടുകൾ പറിച്ചു പുറം തൊലി നീക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വെളുത്തുള്ളിയും വറ്റൽമുളകും ചെറുതീയിൽ മൂപ്പിക്കുക..
വെളുത്തുള്ളി ചുവന്നു വരുമ്പോൾ ചേമ്പിൻതണ്ട് ചേർക്കാം…
ഉപ്പും പുളിയും ചേർത്ത്,,, വെന്തുവരാനുള്ള വെള്ളവുമൊഴിച്ചു അടച്ചുവെച്ചു പാകം ചെയ്യുക
ചേമ്പിൻ തണ്ട് ശരിക്കും വെന്തു വരണം…

