ആത്മവിശ്വാസത്തോടെ ഹെയര്‍സ്റ്റൈലില്‍ പരീക്ഷിക്കാം
ബിനുപ്രീയ ഫാഷന്‍ഡിസൈനര്‍
പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കാന്‍ നമുക്ക് പേടിയാണ്.നമ്മുടെ മുഖത്തിന് പുതിയ മുടിക്കെട്ട് ഇണങ്ങുമോ എന്ന ടെന്‍ഷനാണ് ഇതിന് കാരണം. പതിവായികെട്ടുന്ന രീതി ഒന്ന് മാറ്റിപിടിച്ച് ആത്മവിശ്വാസത്തോടെ പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കാവുന്നതാണ്.
വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ഹെയര്‍ സ്റ്റൈല്‍ ആണ് ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ചിത്രത്തില്‍ നോക്കിയാല്‍ നിങ്ങള്‍ മനസ്സിലാകും.
മുടിയില്‍ അല്‍പ്പം സിറം പുരട്ടിയതിന് ശേഷം ചിത്രത്തില്‍ കാണുന്ന മുടിക്കെട്ട് നിങ്ങളും പരീക്ഷിച്ചു നോക്കു
ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതുപോലെ ചീകി മുന്ന് പാര്‍ട്ടായി തിരിക്കുക. നടുക്ക ഭാഗത്തെ മുടി ബാന്‍റ് കൊണ്ട് കെട്ടുക. മുടിയുടെ തുമ്പും ഇരുവശങ്ങലിലായി മാറ്റി വച്ച ഭാഗംവും ബാന്‍റ് കൊണ്ട് കെട്ടിയ വകുപ്പിനുള്ളിലേക്ക് തിരുകിവയ്ക്കുക. ശേഷം വരുന്ന ഇരുവശം വരുന്ന ഭാഗം മറ്റൊരു ബാന്‍റ് കൊണ്ട് കെട്ടുക. അത് മുടികെട്ടിനുള്ളിലേക്ക് വയ്ക്കുക. ശേഷം വരുന്ന ഭാഗം ചിത്രത്തില്‍ കാണുന്ന പോലെ മടക്കി മുടിക്കെട്ടിലോട്ട് സെറ്റ് ചെയ്യാം