അവലോസ് പൊടി
രമ ഹരിപ്പാട്
പച്ചരി അര കിലോ
ചിരകിയ തേങ്ങ അര കപ്പ്
ജീരകം കാൽ ടിസ്പൂൺ
ഉപ്പ് വെള്ളം കാൽ ടിസ്പൂൺ
തയ്യാറക്കുന്ന വിധം
പച്ചരി കുതിർത്ത ശേഷം പൊടിച്ചെടുക്കുക. ഇത് നേർത്ത അരിപ്പയിൽ അരിച്ചെടുക്കണം. ചിരകിയ തേങ്ങ കൈകൊണ്ടു ഞെരടിയതിനു ശേഷം മാവും തേങ്ങയും കട്ട കെട്ടാതെ യോജിപ്പിക്കണം. യോജിപ്പിക്കുന്നതിനിടയ്ക്ക് ജീരകവും ഉപ്പുനീരും ചേർത്ത് അരിപ്പൊടി രണ്ടു മണിക്കുർ വയ്ക്കുക. അടുത്തതായി ഉരുളി അടുപ്പത്ത് വയ്ക്കുക. ഉരുളി ചൂടാകുമ്പോൾ നമ്മൾ യോജിപ്പിച്ചുവെച്ചിരിക്കുന്ന അരിപ്പൊടി ഉരുളിയിലെക്കിട്ടു വറുത്ത് എടുക്കുക. അടുപ്പിൽ നിന്ന് വാങ്ങി വച്ച് ചൂടാറി കഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുക്കുക. ഇടഞ്ഞെടുത്ത ഒന്ന് കൂടെ മൂപ്പിച്ചതിനു ശേഷം മിക്സിയിൽ ഒന്ന് തിരിച്ചതിന് ശേഷം നമ്മൾ തയ്യാറാക്കി വെച്ച അവിലോസ് പൊടിയിൽ യോജിപ്പിക്കണം. ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് പഞ്ചസാര ചേർക്കുക.