ഐ ഫോണ്‍ 13 പുറത്തിറക്കി ആപ്പിള്‍
ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ ഐഫോൺ 13 പുറത്തിറക്കി. അതേ സമയം ആപ്പിള്‍ ഐഫോൺ 12, ഐഫോൺ 11 മോഡലുകളുടെ വില കുറച്ചു.ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലും റീട്ടെയിലർമാരും പുതിയ വിലയിൽ ഐഫോൺ 12, 11 ഫോണുകൾ വിൽക്കാൻ ആരംഭിക്കുന്നതേയുള്ളൂ.
ഐഫോൺ 12ന്റെ 64 ജിബി സ്റ്റോറേജ് ഓപ്ഷന് 65,900 രൂയും128 ജിബി പതിപ്പിന്റെ വില 70,900 രൂയും ആണ്. 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 80,900 രൂപയായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐഫോൺ 12 അവതരിപ്പിച്ചപ്പോൾ 64 ജിബി സ്റ്റോറേജ് ഓപ്ഷന് 79,900 രൂപയും, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 84,900 രൂപയും, 256 ജിബി സ്റ്റോറേജ് മോഡലിന് 94,900 രൂപയുമായിരുന്നു വില.
ഐഫോൺ 12 മിനിയുടെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 59,900 രൂപയാണ് പുതിയ വില. കഴിഞ്ഞ വർഷത്തെ ലോഞ്ച് വിലയേക്കാൾ 10,000 കുറവാണിത്. 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില ഇപ്പോൾ 64,900 രൂപയും, 256 ജിബി സ്റ്റോറേജ് വേരിയന്റിൻ്റെ വില ഇപ്പോൾ 74,900 രൂപയായും കുറഞ്ഞിട്ടുണ്ട്.
ഐഫോൺ 11ന്റെ കാര്യത്തിൽ 64 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിന് 49,900 രൂപയാണ് പുതിയ വില. 128 ജിബി സ്റ്റോറേജുള്ള പതിപ്പിന്റെ വില 54,900 രൂപയായും കുറഞ്ഞിട്ടുണ്ട്. 64 ജിബി പതിപ്പിന് 64,900 രൂപയും, 128 ജിബി പതിപ്പിന് 69,900 രൂപയുമായിരുന്നു ലോഞ്ച് വില. പർപ്പിൾ, ഗ്രീൻ, വൈറ്റ്, ബ്ലാക്ക്, യെല്ലോ, പ്രൊഡക്ട് (റെഡ്) നിറങ്ങളിൽ ഐഫോൺ 11 വാങ്ങാവുന്നതാണ്.