ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു
ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് നവാസിനെ മുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
നവാസിന്റെ മൃതദേഹം ആശുപത്രിനടപടികൾക്ക് ശേഷം ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും.1 മണി മുതൽ 3 വരെ വീട്ടിലും 3 മുതൽ 5 വരെ ആലുവ ടൌൺ മസ്ജിദ് ലും ആയിരിക്കും
നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച നവാസ് മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും അറിയപ്പെടുന്ന ടെലിവിഷന്‍, ചലച്ചിത്ര താരമാണ്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. മക്കള്‍: നഹറിന്‍, റിദ്വാന്‍, റിഹാന്‍.