ഗവര്‍ണറെ സന്ദര്‍ശിച്ച് മിന്നല്‍മുരളിയും കുടുംബവും
കേരളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍മുരളി ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധകേന്ദ്രമായി കഴിഞ്ഞു. ഒട്ടനവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. മിന്നല്‍ മുരളിയും കുടുംബവും പോയവര്‍ഷത്തെ റിയല്‍ ഹീറോയായ കേരള ഗവര്‍ണര്‍ മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍ നടത്തിയ ചിലപരാമര്‍ശങ്ങളും ഇടപെടലുകളുമാണ് 2021 ലെ ശ്രദ്ധാകേന്ദ്രമാക്കി അദ്ദേഹത്തെ മാറ്റിയത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ടോവിനോ തോമസും കുടുംബവും. ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍ ടൊവിനോ സമുഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

രാജ് ഭവനിലെത്തിയാണ് ടോവിനോ ഗവര്‍ണറെ കണ്ടത്. ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നതെന്നും ടോവിനോ പറഞ്ഞു. ‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണ്,’ എന്നും ടോവിനോ കുറിക്കുന്നു.
https://www.instagram.com/p/CYJZ2-SFYjS/
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും..