‘അടതാപ്പ്’ ഉരുളകിഴങ്ങിന്‍റെ അപരന്‍ ; അറിയാം കൃഷിരീതി

കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിളയാണ് അടതാപ്പ്. കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനുമാകും.. അടതാപ്പ്, ഇറച്ചി കാച്ചിൽ, ഇറച്ചി കിഴങ്ങ്, air potato എന്നീ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ഈ വിള അറിയപ്പെടുന്നു. കേരളത്തിൽ ഉരുളക്കിഴങ്ങ് പ്രചാരത്തിൽ വരുന്നതിന് മുമ്പ് തന്നെ ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനത്ത് അടതാപ്പ് ഉപയോഗിച്ചിരുന്നു.

മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന് മുട്ടിന് കണക്കില്ലാതെ കായകൾ ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ള കായകൾ വരെ ലഭിക്കും. എന്നാൽ അപൂർവമായി 3-4 കിലോഗ്രാം തൂക്കം വരുന്ന മേക്കായകളും ലഭിക്കാറുണ്ട്.സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗൺ നിറമാണ്. എന്നാൽ തൊലിപ്പുറമേ വെള്ള നിറമുള്ള ഒരു അപൂർവ ഇനം കൂടിയുണ്ട്.

ബീഫ് , പോർക്ക്, കോഴിയിറച്ചി എന്നിവ കറിവയ്ക്കുമ്പോൾ അതിൽ അടതാപ്പ് ഉപയോഗിച്ചിരുന്നു . മണ്ണിലെ കിഴങ്ങുകളെക്കാൾ കൂടുതൽ രുചി വള്ളികളീൽ ഉണ്ടാകുന്ന കിഴങ്ങുകൾക്കാണ് . ഉരുളക്കിഴങ്ങിലും അല്പം കൊഴുപ്പ് (ഞ്ഞോളപ്പ്) കൂടുതലായി കാണുന്നുണ്ട്

സാധാരണ 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പത്തുമുതൽ അമ്പതു കിഴങ്ങുകൾവരെ ഒരു വള്ളിയിൽ നിന്ന് ലഭിക്കാറുണ്ട്. കൂടാതെ താഴെ മണ്ണിൽ നിന്നും അഞ്ചു മുതൽ പത്തു കിലോവരെയുള്ള കിഴങ്ങും സാധാരണ ലഭിക്കാറുണ്ട്. മണ്ണിൽ നിന്നും ലഭിക്കുന്ന കിഴങ്ങുകളും കറികൾക്കും, കാച്ചിൽ പോലെ പുഴുക്കിനും ഉപയോഗിക്കാവുന്നതാണ്.. ചേമ്പിനോപ്പം ചേർത്തുണ്ടാക്കുന്ന പുഴുക്ക് വളരെ രുചികരമാണ് . ഗ്ളുക്കോസിന്റെ അളവ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും അടതാപ്പ് ഉപയോഗിക്കാവുന്നതാണ്

നടീല്‍ രീതി

വള്ളികളിൽ ഉണ്ടാകുന്ന മേക്കായയാണ് നടാനുപയോഗിക്കുന്നത്‌. ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാൽ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്ന ശേഷമാണ് കൃഷിയിറക്കുന്നത്. കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം. ചെടികൾക്കിടയിലും വരികൾക്കിടയിലും 50 സെന്റിമീറ്റർ ഇടയകലം പാലിച്ചുകൊണ്ട്‌ വേണം നടാൻ.ചൂട് കൂടിയ മാസങ്ങളിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്.ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഓരോ മാസവും കളകൾ നീക്കണം.

180 -200 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് നടത്താം .എന്നാൽ മണ്ണിനടിയിലുള്ള കിഴങ്ങു വിളവെടുക്കുന്നത് 2 മുതൽ 3 വർഷത്തിന് ശേഷമാണ് . ഒക്ടോബർ – നവംബർ മാസങ്ങളാണ് വിളവെടുക്കാൻ പറ്റിയ സമയം.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ,ഫാമിംഗ് വേള്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!