സബ്യയസാചി ലെഹംഗ സാരിയിൽ മനംകവർന്ന് ആലിയ ഭട്ട്
ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ( രുധിരം, രണം, രൗദ്രം)ന്റെ ട്രെയിലർ ലോഞ്ചിൽ എത്തിയ താരസുന്ദരി ആലിയഭട്ട് ആരാധകരുടെ മനം കവർന്നു. സബ്യസാചി സാരിയിൽ അതീവ സുന്ദരിയായാണ് താരത്തിന്റെ വരവ്. കടും ചുവപ്പു നിറത്തിലുള്ള ലെഹംഗ സാരിയാണ് ആലിയ ധരിച്ചത്. ഷീർ സാരിക്കൊപ്പം ഡീപ് നെക്
ലൈനുള്ള ചുവപ്പ് സ്ട്രാപ്പി പെയറും എംബ്ബല്ലിഷ്മെന്റുകളും ബ്ലൗസിനെ കൂടുതൽ മനോഹരമാക്കി. മിഡ് പാർട്ടട് സ്റ്റൈലിൽ ആയിരുന്നു തലമുടി ഒരുക്കിയിരുന്നത്.
സബ്യസാചി കളക്ഷനിൽ നിന്നുള്ള വെള്ളി കമ്മലുകൾ മാത്രമായിരുന്നു ആക്സസറീസായി ധരിച്ചത്. ഒപ്പം ചെറിയൊരു കറുത്ത പൊട്ടും ആലിയയെ കൂടുതൽ സുന്ദരിയാക്കി. റോസ് ബ്ലഷും ഹൈലൈറ്റ് ഡ് കവിളുകളും ചുവപ്പ് ലിപ്സ്റ്റിക്കും മസ്കാരയും കൂടുതൽ ഹോട്ട് ലുക്ക് നൽകി.
ബാഹുബലി ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന 450 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് RRR. രാംചരണും ജൂനിയർ എൻടിആറുംമാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് നായിക. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കും ചർച്ചയാവുകയാണ്. ആമി പട്ടേലാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.