‘ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’ പുതിയ ചിത്രത്തിന് മുന്കൂര്ജാമ്യവുമായി അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ്
അടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. ഇത്തവണ പ്രിഥ്വിരാജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ.
ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെയുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പാണ് അൽഫോൻസ് പുത്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. “ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്.

കുറച്ചു നല്ല കഥാപാത്രങ്ങളും, കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.” എന്നാണ് അൽഫോൻസിൻറെ പോസ്റ്റ്