അനുഷ്കഷെട്ടിയെ ബാധിച്ച അപൂര്‍വ്വരോഗം!!! ലക്ഷണമറിയാം

നടി അനുഷ്കഷെട്ടിയുടെ പുതിയ വെളിപ്പെടുത്തലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് അനുഷ്ക ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്ന രോ​ഗാവസ്ഥയാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ രോഗാവസ്ഥ ആണിത്.

വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറൽ പാതകളിലെ തടസ്സങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഒരു വ്യക്തി സങ്കടകരമായ ഒരു സംഭവത്തിൽ ചിരിക്കുകയോ തമാശ പറയുന്ന സാഹചര്യത്തിൽ കരയുകയോ ചെയ്യുന്നതെല്ലാം PBA യുടെ ലക്ഷണങ്ങളാണ്. പിബിഎ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *