ശ്രുതി ലയ താള വിസ്മയം
ജിഷ മരിയ
സംഗീതലോകത്തിന് മാസ്മരിക ശബ്ദമാവുകയാണ് കുഞ്ഞുമിടുക്കി പാര്‍വ്വതി ഉണ്ണികൃഷ്ണന്. തബലയില്‍ നാല്‍പ്പത്തഞ്ച് മിനിറ്റിലേറെ സമയം തന്റെ കുഞ്ഞുവിരലുകള്‍ ചലിപ്പിച്ച് ദേശീയ റെക്കോഡ് നേടിയാണ് സംഗീതാസ്വാദകരുടെ മനം കവര്‍ന്നത്.
നാല് വയസുള്ളപ്പോള്‍ ഡ്രംസ് വായിച്ചു തുടങ്ങി.ഏഴ് വയസ്സ് മുതല്‍ തബല പഠിക്കുന്ന പാര്‍വ്വതി ഈ വര്‍ഷം ജനുവരി 19-ന് 46 മിനിറ്റും 36 സെക്കന്റും വിവിധ ലയങ്ങളില്‍ തബല വായിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുന്നത്. എറണാകുളം എരൂര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വ്വതി. പാര്‍വ്വതിയുടെ അച്ഛന് പി. ഉണ്ണികൃഷ്ണന്റെ തബലപ്രണയമാണ് മകളുടെ തബല പഠനത്തിന് കാരണമായത്.
ഉണ്ണികൃഷ്ണന് തബലയില്‍ ശാസ്ത്രീയമായി പഠിക്കാന്‍ സാഹചര്യമുണ്ടായിരുന്നില്ല.മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണപിന്തുണ നല്‍കുകയായിരുന്നു. കൊച്ചിന് കലാഭവനിലെ ശ്രീജേഷ് എം ആറിന്റെ ശിക്ഷണത്തിലാണ് തബല പഠനം. കൂടുതല്‍ സമയം തബല വായനയില്‍ ശ്രദ്ധിക്കുന്ന പാര്‍വ്വതി വാദ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഹിന്ദുസ്ഥാനി സംഗീതജ്ഞയും പ്രശസ്ത തബല വാടകയുമായ അനുരാധ പാലിന്റെ ഓണ്‍ലൈന്‍ ക്ലാസിലും പഠിക്കുവാനുള്ള അവസരവും പാര്‍വ്വതിക്ക് ലഭിച്ചിട്ടുണ്ട്. ഫ്ലൂട്ട് , ചിത്രരചന, നൃത്തം എന്നീ മേഖലകളിലും ഈ കൊച്ചു മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. വിവിധ മത്സര വേദികളില്‍ നിന്നായി നിരവധി സമ്മാനങ്ങളും ഇതിനോടകം പാര്‍വ്വതി നേടിയെടുത്തു കഴിഞ്ഞു.
നവരാത്രിയോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന നവരാത്രി നൃത്ത സംഗീതോത്സവത്തിലും തബല വായിച്ച് ശ്രദ്ധ നേടി. മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായ അച്ഛന് ഉണ്ണികൃഷ്ണനും, ബാങ്ക് ഉദ്യോഗസ്ഥയായ അമ്മ അനു കെ നിര്‍മ്മലും, സഹോദരന് കാര്‍ത്തിക്കും പൂര്‍ണ്ണ പിന്തുണയുമായി പാര്‍വ്വതിക്ക് ഒപ്പമുണ്ട്. പെണ് സാന്നിധ്യം കുറവായ തബല വായനയില്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍വ്വതി.