കഴുത്ത് വേദയോ??.. പരിഹാരം ആയുര്‍വേദത്തിലുണ്ട്…
ഡോ. അനുപ്രീയ ലതീഷ്
പ്രായഭേദമന്യേ എല്ലാവര്‍ക്കും അനുഭവപ്പെടുന്ന പ്രയാസമാണ് കഴുത്ത് വേദന.സ്ഥിരമായി കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ ഇന്ന് ശരീരം അനങ്ങി പണി എടുക്കുനതിൽ നിന്നും ഇരുന്നു പണി എടുക്കുതിലെക്ക് നമ്മുടെ ജോലികൾ മാറി എന്നുള്ളതും ഒരു കാരണമാണ് .
കമ്പ്യൂട്ടറിലേക്ക് നോക്കിയുള്ള ഇരുപ്പ് കഴുത്തിന്റെ ആയാസം കൂട്ടുകയും അത് പിന്നീട് കഴുത്ത് വേദനയ്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.ആവശ്യമായ വ്യായാമം കഴുത്തിന് ഇല്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയ ശതമാനവും കഴുത്തു വേദനക്കാരാണ്. കഴുത്തിന്റെ താഴേക്കുള്ള ഭാഗത്തെ തേയ്മാനം വന്ന ഡിസ്ക്കുകള്‍ മൂലമുണ്ടാകുന്നസ്പോണ്ടിലോസിസ് വളരെ വ്യാപകമായി കണ്ടുവരുന്നു. കൂടാതെ, എല്ലുകളില്‍ മുഴയുണ്ടാകുന്നതും സുഷ്മനയെ സംരക്ഷിക്കുന്ന ഡ്യൂറായേയോ ഞരമ്പുകളേയോ സ്പര്‍ശിക്കുമ്പോഴും കഠിനമായ കഴുത്തുവേദനയുണ്ടാകുന്നു.
മറ്റു കാരണങ്ങൾ
കഴുത്തിന് ഉണ്ടാവുന്ന ആഘാതം
മോശപെട്ട ശാരീരികനില
ട്യൂമറുകൾ
പേശി വലിവ്
ഡിസ്ക് സംബന്ധമായ രോഗങ്ങൾ
കഴുത്തിനു ഉണ്ടാകുന്ന പരിക്കുകൾ
കഴുത്തുവേദനക്ക് മിക്കവരും ആയുർവേദ ചികിത്സ തിരഞ്ഞെടുക്കാൻ കാരണം ആയുർവേദത്തിൽ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതിനാലാണ് .ഇതിൽ ആദ്യമായി ചെയ്യുന്നത് നിങ്ങളുടെ കഴുത്തുവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് .അതിനാൽ കഴുത്തുവേദന പൂർണമായും ഇല്ലാതാക്കാൻ ആയുർവേദ ചികിത്സയിലൂടെ സാധിക്കും.
നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. ആയുർവേദത്തിൽ ഇതിന്റെ ചികിത്സകള്‍ ഗൌരവമേറിയതും ആണ് .കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ചികിത്സകള്‍ കൂടിയേ തീരു.തോളുവേദന, തലവേദന, കൈകടച്ചില്‍, ക്ഷീണം ഇതെല്ലാമായി ബന്ധപ്പെട്ടും കഴുത്തുവേദന വരാറുണ്ട്.കഴുത്തു ഭാഗത്തെ ഞരമ്പിനുണ്ടാകുന്ന ഞെരുക്കവും ഇറുക്കവും, കൈ കുഴച്ചില്‍, തരിപ്പ് എല്ലാം കഴുത്തുവേദനയുമായി ബന്ധപ്പെട്ടതാകാം.