വളര്‍ത്തുപട്ടി ആക്രമിച്ചു ;പിഞ്ചു കുഞ്ഞ് മരിച്ചു
വളര്‍ത്തു പട്ടിയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു.ഒരാഴ്ച മുമ്പ് വാങ്ങിയ പട്ടിയുടെ ആക്രമണത്തിലാണ് പതിനേഴ് മാസം മാത്രമുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടത്.ബെല്ല റേ ബിര്‍ച് എന്ന പിഞ്ചു കുഞ്ഞാണ് വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ സെന്റ് ഹെലനിലെ ബ്ലാക്ക്ബ്രൂക്കിലുള്ള ബിഡ്‌സ്റ്റന്‍ അവന്യൂവിലാണ് സംഭവം.
കുഞ്ഞ് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെയാണ് നായ ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി. ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. അതിനു ശേഷം, നായയെ പൊലീസ് വെടിവെച്ചു കൊന്നു. ഇതിനെ വളര്‍ത്തിയവരെക്കുറിച്ചും മറ്റും അന്വേഷിക്കുന്നതായി മെഴ്‌സിസൈഡ് പൊലീസ് അറിയിച്ചു. ഏത് ഇനത്തില്‍പ്പെട്ട പട്ടിയാണ് ആക്രമണം നടത്തിയത് എന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം കുട്ടിയുടെ കുടുംബം ആകെ തളര്‍ന്ന അവസ്ഥയിലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടിയുടെ അമ്മ ഹിസ്റ്റീരിയ ബാധിച്ച അവസ്ഥയിലായെന്ന് അയല്‍ക്കാരെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ സഹായിക്കുന്നതിനും വേണ്ട സഹായം നല്‍കുന്നതിനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മെഴ്‌സി സൈഡ് പൊലീസ് അറിയിച്ചു.