ബലാലീത്

അറബ് നാട്ടിലെ തനത് മധുരമാണ് ബലാലീത്. വളരെ പെട്ടെന്ന് തയാറാക്കാൻ കഴിയുന്ന വിഭവം. അറബി നാട്ടിൽ ബ്രേക്ക് ഫാസ്റ്റായും ഇത് ഉപയോഗിക്കുന്നു. ബലാലീത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

ആവശ്യമായ ചേരുവകൾ

സേമിയ 200 ഗ്രാം
പഞ്ചസാര 4 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി 1 ടീസ്പൂൺ
മുട്ട 1
ബട്ടർ അല്ലെങ്കിൽ നെയ്യ് 100 ഗ്രാം
അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം 2 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് 1 നുള്ള്
റോസ് വാട്ടർ 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന രീതി

സേമിയ നൂറു ഗ്രാം വീതം രണ്ടു ഗ്ലാസിൽ ആക്കുക.പാൻ ചൂടായ ശേഷം നൂറു ഗ്രാം സേമിയ വറുത്തെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം വും മാറ്റി വെച്ച നൂറു ഗ്രാം സേമിയ കൂടി ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇനി ബട്ടർ ചൂടാക്കി അണ്ടിപ്പരിപ്പോ ബദാം മോ ചേർത്ത് വരുത്തെടുക്കുക. മുട്ട പൊട്ടിച്ചു ഒരു പാത്രത്തിൽ മാറ്റി അതിൽ ഏലയ്ക്ക പൊടി യും ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ശേഷം പാനിൽ ബട്ടർ ചൂടാക്കി മിക്സ് ചെയ്ത് വെച്ച മുട്ട വറുത്തെടുക്കുക. അത് പാനിൽ നിന്ന് മാറ്റിയ ശേഷം പാനിൽ ബാക്കിയുള്ള ബട്ടർ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ അരിച്ചുവെച്ച സേമിയ ഇട്ടു കൊടുക്കുക.അതിലേക്ക് പഞ്ചസാര യും ഏലയ്ക്ക പൊടി യും റോസ് വാട്ടറിൽ കുതിർത്ത കുങ്കുമപ്പൂവും ചേർത്ത് വെള്ളം ഇല്ലാതെ വറ്റിച്ചെടുക്കുക.അവസാനം വറുത്ത മുട്ടയും ബദാം മും കൂടി ചേർക്കാൽ ബലാലീത് റെഡി.

Leave a Reply

Your email address will not be published. Required fields are marked *