ആർ ബി ഐ യുടെ മൊറോട്ടോറിയത്തിന് വേണ്ടി അപേക്ഷ നൽകാം
ആര്‍ ബി ഐ അടുത്തിടെ രണ്ടാം വട്ട ലോണ്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇത് ചെറുകിട സംരംഭകർക്കും മറ്റും വലിയ ആശ്വാസം നൽകി. വ്യക്തികളെ സംബന്ധിച്ചും ആശ്വാസ നടപടിയാണ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് 25 കോടിയില്‍ താഴെ വായ്പകള്‍ ഉള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ആണ് മോറട്ടോറിയം അനുസരിച്ച് പുതിയ ആനുകൂല്യം ലഭിക്കുന്നത്. കഴിഞ വർഷം ലോക്ഡൗണ്‍ സമയത്ത് നിലവിൽ വന്ന മൊറട്ടോറിയം സ്വീകരിക്കാൻ കഴിയാത്ത ആളുകൾക്കാണ് ഇത്. 2020 ൽ സ്വീകരിച്ചവര്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടുവാനായി ബാങ്കിൽ ചെന്ന് അപേക്ഷ നൽകാം.
കഴിഞ്ഞ വായ്പ പുനഃക്രമീകരണത്തിലൂടെ രണ്ട് വര്‍ഷം വരെ എം എസ് എം ഇ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു. എന്നാല്‍ അന്ന് മോറട്ടോറിയം സ്വീകരിക്കാത്ത പലര്‍ക്കും തിരിച്ചടവിന്റെ അവസാന കാലാവധിയായ ഡിസംബര്‍ 2020 ന് തിരിച്ചടയ്ക്കാനാകാത്ത പ്രതിസന്ധി വന്നിരുന്നു. വലിയ പലിശയും ഇത് ഉണ്ടാക്കുന്നുണ്ട്. അവരുടെ ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മൊറട്ടോറിയം ഏറെ ഉപകാരപ്രദമാണ്. ഈ മൊറട്ടോറിയം വേണ്ടവർക്ക് 2021 സെപ്റ്റംബര്‍ 30 ന് അകം ആപ്ലിക്കേഷൻ നല്‍കാം. ശരിയായ രേഖകളെല്ലാം ഇതോടൊപ്പം ചേർക്കം. അപേക്ഷകർക്ക് 90 ദിവസത്തിനകം മൊറട്ടോറിയം നൽകണം എന്നും ആര്‍ ബി ഐ ബ്രാഞ്ചുകൾക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്.