ഡ്രംസില്‍ താളം പിടിക്കുന്ന ഇളയ ദളപതി ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ; ബീസ്റ്റിന്‍റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

വിജയ് ചിത്രം ബീസ്റ്റിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിംഗ് 100 ദിവസം പൂര്‍ത്തിയാക്കികൊണ്ടുള്ള പുതിയ വിശേഷം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ബിസ്റ്റിന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടുവെന്ന് അറിയിച്ച്ട്വീറ്റ് ചെയ്തത് ചിത്രത്തിന്‍റെ സംവിധായകൻ നെൽസൺ ദിലീപ് കുമാര്‍ തന്നെയാണ്.

ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചിത്രീകരണം നൂറ് ദിവസം പിന്നീട്ടുവെന്ന കാര്യം നെൽസൺ അറിയിച്ചത്. ഒരു ഡ്രംസിന് മുന്നിൽ ഇരിക്കുന്ന വിജയിയെയും പാട്ട് പാടിക്കൊണ്ട് നിൽക്കുന്ന നായിക പൂജ ഹെഗ്‍ഡെയെയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പം മറ്റുള്ള താരങ്ങളും സം​ഗീത ഉപകരണങ്ങളുമായി നിൽക്കുന്നുണ്ട്. പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യൽ മീഡിയകളും ഏറ്റെടുത്തു കഴിഞ്ഞു.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *