ബീഫ് ഉലർത്ത്
നീതു വിശാഖ്
ആവശ്യമുള്ള സാധനങ്ങൾ
ബീഫ് അരക്കിലോ
മല്ലിപൊടി ഒന്നര ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
ഗരം മസാല പൊടി കാൽ ടീസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് രണ്ട്
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ+ ഒരു ടീസ്പൂൺ
ചുവന്നുള്ളി 30
ഉപ്പ് പാകത്തിന്
തേങ്ങ കൊത്ത്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കിയതിൽ മുളകുപൊടി മഞ്ഞൾ പൊടി മല്ലിപ്പൊടി കുരുമുളകുപൊടി വെളിച്ചെണ്ണ ഒരു ടീസ്പൂൺ ആവശ്യത്തിന് ഉപ്പ് ഗരംമസാല ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്ക
വെളിച്ചെണ്ണ ചൂടാക്കി അതിൽ തേങ്ങാ കൊത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചുവന്നുള്ളി ചേർത്ത് വഴറ്റി യെടുക്കണം . മൂത്തു വരുമ്പോൾ വേവിച്ച ഇറച്ചി ചേർത്ത് ഇളക്കി ഫ്രൈ ആക്കിയെടുക്കാം അവസാനം കുറച്ച് കറിവേപ്പിലയും കുരുമുളകു പൊടിയും കൂടി ചേർത്തിളക്കിയെടുക്കാം.