പിന്‍കഴുത്തില്‍ മെഹന്തിയില്‍ വിരിയുന്ന വര്‍ണചാരുത

ബിനുപ്രീയ :ഫാഷന്‍ ഡിസൈനര്‍(ദുബായ്)

ഉത്സവവേളകളില്‍ മെഹന്തിഇടുകയെന്നത് ഇന്നൊരു ചടങ്ങായി മാറി. കൈയിലെ മെഹന്തിക്ക് പകരം കഴുത്തിന് പുറകിലെ മെഹന്തിയാണ് ഇപ്പോള്‍ ട്രന്‍റ്. നോര്‍ത്ത് ഇന്ത്യന്‍സിനിടയില്‍ ഇത് പ്രചാരത്തിലായിട്ട് കുറച്ചു ഏറെ നാളായി. നമ്മുടെ നാട്ടിലും ഇത് ഇപ്പോള്‍ ട്രന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്ലൌസും ജാക്കറ്റും ഇന്‍സ്പെയര്‍ ചെയ്തിട്ടുള്ള ഹെന്ന ഡിസൈന്‍സാണ് അധികവും.

ടാറ്റൂ ചെയ്യുവാന്‍ ആഗ്രഹമുള്ളവരാണ് അധികം പേരും എന്നാല്‍ ചെയ്യുമ്പോഴുള്ള വേദനയോര്‍ത്ത് പിന്‍തിരിയുകാണ് പതിവ്. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കും ഹെന്ന ആര്‍ട്ട് പരീക്ഷിക്കാവുന്നതാണ്.


കഴുത്തിന് പുറകില്‍, വയറിന്റെ അരികില്‍, ചെവിക്കരികില്‍ എന്നിവിടങ്ങളിലൊക്കെ ചെറുതും വലുതുമായ ഡിസൈനുകള്‍ ഇടുന്നവരുടെ എണ്ണവും കൂടുന്നുണ്ട് .അറേബ്യന്‍, ഇന്ത്യന്‍ രീതികളിലാണ് മെഹന്തി പ്രധാനമായും ഡിസൈന്‍ ചെയ്യാറുള്ളത്. വലിയ പൂക്കളും ഇലകളുമാണ് അറേബ്യന്‍ ഡിസൈനുകളുടെ പ്രത്യേകത. ചെറിയ പൂക്കളും ഇലകളും മയിലും മറ്റുമാണ് ഇന്ത്യന്‍ ഡിസൈനുകളിലുള്ളത്.


പാര്‍ട്ടികളിലും വിവാഹ അവസരങ്ങളിലും തിളങ്ങാന്‍ പല നിറങ്ങളില്‍ തിളക്കമാര്‍ന്ന ഡിസൈനുകളും ലഭ്യമാണ്. അറബിക്, മുഗള്‍, രാജസ്ഥാനി, സര്‍ദോസി, പീകോക്ക്, ചോപ്പര്‍ തുടങ്ങി നൂറുകണക്കിന് മെഹന്തി ഡിസൈനുകളാണ് പ്രചാരത്തിലുള്ളത്.


രാജസ്ഥാനി മെഹന്തിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ ഡിസൈനുകളുടെ പുറത്ത് വിവിധ നിറങ്ങളിലുള്ള തിളക്കമുള്ള വസ്തുക്കള്‍ പിടിപ്പിച്ചും മെഹന്തിയുടെ സൗന്ദര്യം കൂട്ടാം. ഒരു ആഭരണം പോലും ധരിക്കാതെ മെഹന്തികൊണ്ട് മാത്രം ആഭരണവിഭൂഷിതയാകാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്

Leave a Reply

Your email address will not be published. Required fields are marked *