ലേയേർഡ് ബ്ലൂ ബെറി ചീസ് കേക്ക്
ചേരുവകൾ
സ്റ്റെപ്പ് 1
I : ക്രസ്റ്റ്
ബിസ്ക്കറ്റ് – 180 ഗ്രാം
ബട്ടർ – 5 ടേബിൾസ്പൂൺ (70 ഗ്രാം)
ബ്ലൂ ബെറി – 250 ഗ്രാം
പഞ്ചസാര – 2 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1/2 ടേബിൾസ്പൂൺ
ജലാറ്റിൻ – 2 ടീസ്പൂൺ
ഐസ് വാട്ടർ – 3 ടേബിൾസ്പൂൺ
ക്രീം ചീസ് – 8 oz (226 ഗ്രാം)
പഞ്ചസാര – 1/2 കപ്പ്
വിപ്പിംഗ് ക്രീം – 1/2 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
സ്റ്റെ്പ്പ് 2,3
ക്രീം ചീസ് – 4 oz (113ഗ്രാം)
പഞ്ചസാര – 2 – 3 ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം – 1/4 കപ്പ്
നാരങ്ങയുടെ തൊലി – 1 ടീസ്പൂൺ
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
ജലാറ്റിൻ – 1 ടീസ്പൂൺ
ഐസ് വാട്ടർ – 2 ടേബിൾസ്പൂൺ
സ്റ്റെപ്പ് 4
ബ്ലൂ ബെറി ടോപ്പിംഗ്
ബ്ലൂ ബെറി – 100 ഗ്രാം
പഞ്ചസാര – 2 – 3 ടേബിൾസ്പൂൺ
വെള്ളം – 1/4 കപ്പ്
നാരങ്ങാനീര് – 1/2 ടീസ്പൂൺ
ജലാറ്റിൻ – 1/2 ടീസ്പൂൺ
ഐസ് വാട്ടർ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കേക്ക് ക്രസ്റ്റ് തയ്യാറാക്കുന്നതിനായി ബിസ്ക്കറ്റ് ചെറിയ തരികളായി പൊടിച്ചെടുത്തു അതിലേക്കു ഉരുക്കിവെച്ചിരിക്കുന്ന ബട്ടർ ചേർത്ത് കുഴച്ചു കേക്ക് ടിന്നിലേക്കു നല്ലവണ്ണം അമർത്തി വെച്ചു പതിനഞ്ചു മിനിട്ടു ഫ്രീസറിൽ വയ്ക്കുക .
ഒന്നാമത്തെ ഫില്ലിംഗ് ചെയ്യുന്നതിനായി ആദ്യം ജലാറ്റിൻ കുതിർക്കാൻ വയ്ക്കുക.ശേഷം ഒരുപാനിൽ ഇരുന്നൂറ്റമ്പതു ഗ്രാം ബ്ലൂ ബെറിയോടൊപ്പം നാരങ്ങാനീര്,പഞ്ചസാര ഇവ ചേർത്ത് തിള വരുമ്പോൾ മാറ്റിവച്ചു തണുക്കുമ്പോൾ നന്നായി അരച്ച് മാറ്റി വെക്കുക.മിക്സിങ് ബൗളിൽ ക്രീം ചീസും ,പഞ്ചസാരയും, വിപ്പിംഗ് ക്രീമും ,വാനില എസ്സെൻസ് ഉം കൂടെ ചേർത്ത് സോഫ്റ്റ് പീക് ആകുന്ന വരെ ബീറ്റ് ചെയ്ത് .ബ്ലൂ ബെറി പ്യൂരീ കൂടെ മിക്സ് ചെയ്ത് ക്രസ്റ്റിനു മുകളിൽ ഒഴിച്ച് ഏകദേശം അര മണിക്കൂറോളം സെറ്റ് ചെയ്യാൻ വെയ്ക്കണം.
രണ്ടാമത്തെ ഫില്ലിംഗ് ചെയ്യാൻ ക്രീം ചീസ് സോഫ്റ്റ് ആകുന്ന വരെ ബീറ്റ് ചെയ്യുക, പഞ്ചസാരയോടൊപ്പം,വിപ്പിംഗ് ക്രീം,നാരങ്ങയുടെ തൊലി,വാനില എസ്സെൻസ് ,ഉരുക്കിയെടുത്ത ജെലാറ്റിൻ മിശ്രിതം കൂടെ ചേർത്ത് ആദ്യത്തെ ലയേറിനു മുകളിൽ ഒഴിച്ച് ഫ്രിഡ്‌ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക.
ബ്ലൂ ബെറി ടോപ്പിംഗിനായി ഒരു പാനിൽ ബ്ലൂ ബെറി ടോപ്പിംഗിനായി ഒരു പാനിൽ ബ്ലൂ ബെറി,നാരങ്ങാനീര് ,പഞ്ചസാര,കാൽകപ്പ് വെള്ളം ഇവ തിളവരാൻ തുടങ്ങുമ്പോൾ വാങ്ങി വെച്ചു ജലാറ്റിൻ ചേർത്തിളക്കിയശേഷം മിക്സിയിൽ അരച്ചെടുത്ത് തണുക്കുമ്പോൾ ചീസ്‌കേക്കിന്റെ രണ്ടാമത്തെ ലയെറിനുമുകളിൽ ഒഴിച്ച് കുറഞ്ഞത് 4 തൊട്ടു 6 മണിക്കൂർ വരെ സെറ്റായി കിട്ടാൻ വയ്ക്കുക.ഫ്രിഡ്ജിൽ നിന്ന് 15 മിനിറ്റ് പുറത്തു വെച്ചതിനു ശേഷം മുറിച്ചു കഴിക്കാവുന്നതാണ്.
image credit by spice bangla