ഐപിഎല്‍ ടീമിനെ വാങ്ങാന്‍ ബോളിവുഡ് സൂപ്പര്‍ താരദമ്പതികള്‍
ബോളിവുഡിലെ സൂപ്പര്‍ താര ദമ്പതികളായ രണ്‍വീണ്‍ സിങ്ങും ദീപിക പദുക്കോണും ടീമിനുവേണ്ടി രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.പ്രീത സിന്റെ, ഷാരൂഖ് തുടങ്ങിയവര്‍ സഹഉടമകളായി നിലവില്‍ ഐപിഎല്‍ ടീമുകളുണ്ട്. ബോളിവുഡ് നടീനടന്മാര്‍ പിന്തുണയ്ക്കുന്ന കബഡി, ഫുട്‌ബോള്‍ ടീമുകളും ഇന്ത്യയിലുണ്ട്. ഇവര്‍ക്കിടയിലേക്കാണ് രണ്‍വീറും ഭാര്യയും നടിയുമായ ദീപികയും എത്തുന്നത്. കായിക കുടുംബത്തില്‍ നിന്നും വരുന്ന നടിയാണ് ദീപിക. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാഡ്മിന്റണ്‍ കളിക്കാരില്‍ ഒരാളായ പ്രകാശ് പദുക്കോണിന്റെ മകളാണ്. രണ്‍വീര്‍ സിങ് എന്‍ബിഎ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. ഇപിഎല്‍ ടീമുമായും രണ്‍വീറിന് ബന്ധമുണ്ട്.
ടീമിനെ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടിയുടെ ഭാഗമായി ഇവര്‍ ബിസിസിഐയില്‍ നിന്നും രേഖകള്‍ ഇവര്‍ കൈപ്പറ്റിയതായാണ് വിവരം. ടീം ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് കുറഞ്ഞത് 3,000 കോടി രൂപയുടെ വിറ്റുവരവു വേണം. വ്യക്തികളാണെങ്കില്‍ 2,500 കോടി രൂപയുടെ ആസ്തിയും വേണമെന്നാണ് ബിസിസിയുടെ നിബന്ധന.
ഈ മാസം ഒടുവില്‍ ഏതൊക്കെ ടീമുകളെയാണ് തെരഞ്ഞെടുക്കുകയെന്നത് ബിസിസിഐ പ്രഖ്യാപിക്കും. ഇന്ത്യ പാകിസ്താന്‍ മത്സരത്തിനുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതിനകം തന്നെ പ്രമുഖ കമ്പനികളും സെലിബ്രിറ്റകളുമെല്ലാം ഐപിഎല്‍ ടീമിനായി രംഗത്തെത്തിയിട്ടുണ്ട്.