നിഗൂഡതകള്‍ നിറഞ്ഞ ബൃഹദീശ്വര ക്ഷേത്രം
തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ ജില്ലയിലാണ് ബൃഹദീശ്വര ക്ഷേത്രം. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴൻ എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്.
ശിവനാണ് പ്രധാനപ്രതിഷ്ഠ. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുവുടയാർ കോവിൽ, പെരിയ കോവിൽ, രാജരാജേശ്വരം കോവിലെന്നും ഇത് അറിയപ്പെടുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്. ഒരുവ്യാഴവട്ടം എടുത്താണ് ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്.
ക്ഷേത്രചുവരുകളിലെ കൊത്തു പണികളിലും ചോളരാജാക്കന്മാ൪ നടത്തിയ വീരസാഹസിക പോരാട്ടങ്ങളും അവരുടെ കുടുംബ പരമ്പരയും വിഷയമാകുന്നു. 81 ടണ്‍ ഭാര മുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ ഉച്ച സമയത്ത് നിലത്ത് വീഴില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല.
വിശദമായി കാണുകയാണെങ്കിൽ ഈ ക്ഷേത്രത്തിലെ മുഴുവൻ കൊത്തുപണികളും കണ്ടു തീർക്കാൻ ഒരു ദിവസം മതിയാകില്ല. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ബൃഹദീശ്വര ക്ഷേത്രം സ്ഥാനം ഉറപ്പിക്കുന്നു.