കള്ളിച്ചെടിവീട്ടിലുണ്ടോ?…

കള്ളിച്ചെടി അലങ്കാരച്ചെടിയായാണ് പൊതുവെ. അതിനാല്‍തന്നെ വീട്ടിനുള്ളിലും പുറത്തും മുറികളിലും ഇടം മനോഹരമാക്കാന്‍ കള്ളിച്ചെടികളെ ഉപയോഗിക്കാം. വലിയ കള്ളിച്ചെടികള്‍ ഉപയോഗിച്ചു പ്രതിരോധ വേലികളും തീര്‍ക്കാം. ചില കള്ളിച്ചെടികള്‍ക്ക് ഔഷധഗുണമുള്ളതിനാല്‍ മരുന്നു നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് പോലുള്ളവ കള്ളിച്ചെടികളിലുണ്ടാകുന്ന പഴങ്ങളാണ്. ഇവ ഭക്ഷണത്തിനും ഉപയോഗിക്കുന്നു. മറ്റുചില കള്ളിച്ചെടികള്‍ കന്നുകാലികള്‍ക്കുള്ള തീറ്റയ്ക്കും ഉപയോഗിച്ചുവരുന്നു. കൂടാതെ വെട്ടിമാറ്റുന്ന കള്ളിച്ചെടികള്‍ ഉപയോഗിച്ച് ജൈവവളം നിര്‍മിക്കാം.

കൊളസ്ട്രോളും രക്തത്തിലെ ഗ്ലൂക്കോസും കുറയ്ക്കുന്ന ആരോഗ്യകരമായ ധാതുക്കള്‍ കള്ളിച്ചെടികളില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളും അര്‍ബുദവും കുറയ്ക്കാനും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കാനും വൃക്കയിലെ കല്ലുകള്‍ , കരള്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കും പരമ്പരാഗതമായി കള്ളിച്ചെടികള്‍ ഉപയോഗിക്കുന്നു

മുള്ളുകള്‍ ഇല്ലാത്തവയാണ് കന്നുകാലികള്‍ക്ക് തീറ്റയായി ഉപയോഗിക്കുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ക്രീമുകള്‍, ലോഷനുകള്‍ എന്നിവ നിര്‍മിക്കുമ്പോള്‍ കള്ളിച്ചെടികളുടെ തണ്ടുകള്‍ അവയില്‍ ചേര്‍ക്കാറുണ്ട്.ഭക്ഷ്യയോഗ്യമായ കള്ളിച്ചെടികളില്‍ ഏറ്റവും പ്രധാനം ഡ്രാഗണ്‍ ഫ്രൂട്ടാണ്. നൂറ് ഗ്രാം കള്ളിച്ചെടിയില്‍ നിന്ന് 16 കലോറി ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *